കോഴിക്കോട് ∙ 2018നു ശേഷം ലോക്കോ പൈലറ്റുമാരുടെ നിയമനം നടത്തുന്നില്ലെന്ന് ആരോപിച്ച് ഓൾ ഇന്ത്യ ലോക്കോ റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ നിരാഹാര സമരം തുടങ്ങി.
ലോക്കോ പൈലറ്റുമാരുടെ 33,000ൽ പരം ഒഴിവുകളുണ്ടായിരിക്കെ, 2018നു ശേഷം ഒരു നിയമനവും നടത്തിയിട്ടില്ലെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു. മറ്റെല്ലാ റെയിൽവേ ജീവനക്കാർക്കും ആഴ്ചയിൽ 40 മണിക്കൂർ വിശ്രമം ലഭിക്കുമ്പോൾ ലോക്കോ പൈലറ്റുമാർക്ക് 30 മണിക്കൂർ മാത്രമാണു ലഭിക്കുന്നത്.
കോഴിക്കോട് ക്രൂ ബുക്കിങ് ഓഫിസിനു മുന്നിൽ നടന്ന നിരാഹാര സമരം ബിഎസ്എൻഎൽ എംപ്ലോയീസ് യൂണിയൻ അഖിലേന്ത്യ പ്രസിഡന്റ് എം.വിജയകുമാർ ഉദ്ഘാടനം ചെയ്തു.
റണ്ണിങ് സ്റ്റാഫ് അസോസിയേഷൻ ഡിവിഷനൽ വൈസ് പ്രസിഡന്റ് ബിജു ജോസഫ് അധ്യക്ഷത വഹിച്ചു. അഖിലേന്ത്യ വർക്കിങ് കമ്മിറ്റി അംഗം യു.ബാബുരാജൻ, ബ്രാഞ്ച് സെക്രട്ടറി പി.അൻഷാൽ, എസ്.കെ.പ്രശോഭ്, ബേബി സ്മിത, എൻ.ശ്രീജിത്, പി.രാജേഷ് ബാബു എന്നിവർ പ്രസംഗിച്ചു.
നിരാഹാര സമരത്തിനായി റെയിൽവേ സ്റ്റേഷൻ പരിസരത്തു കെട്ടിയ പന്തലും ഉച്ചഭാഷിണിയും അഴിച്ചു മാറ്റാൻ ആർപിഎഫ് ആവശ്യപ്പെട്ടതു പ്രതിഷേധത്തിനിടയാക്കി.
അനുമതിയില്ലെന്നു പറഞ്ഞാണ് അഴിച്ചു മാറ്റാൻ പറഞ്ഞത്. അപേക്ഷ നൽകിയാലും ഇതിന് അനുമതി നൽകാറില്ലെന്ന് അസോസിയേഷൻ നേതാക്കൾ പറഞ്ഞു.
സമരം ഇന്നു സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

