മുക്കം ∙ സംസ്ഥാന പാതയിൽ മുക്കം – അരീക്കോട് പാതയിൽ ഗോതമ്പ് റോഡിൽ കാറും ബസും കൂട്ടിയിടിച്ച് 10 പേർക്കു പരുക്ക്. കാർ യാത്രക്കാരായ 4 പേരുടെ പരുക്കു ഗുരുതരമാണ്.
മുക്കത്തുനിന്ന് അരീക്കോട്ടേക്കു പുറപ്പെട്ട സ്വകാര്യ ബസും അരീക്കോടുനിന്നു മുക്കത്തേക്കു പോയ കാറും കൂട്ടിയിടിക്കുകയായിരുന്നു.
പൂർണമായും തകർന്ന കാർ വെട്ടിപ്പൊളിച്ചാണ് യാത്രക്കാരായ, മലപ്പുറം പാണ്ടിക്കാട് വെട്ടിക്കാട്ടിരി സ്വദേശികളെ പുറത്തെടുത്തത്. കാറിൽ യാത്ര ചെയ്ത വെട്ടിക്കാട്ടിരി സ്വദേശികളായ നസീബ(40), മുഹമ്മദ് സിനാൻ(17), ഷിബിലി (22), ആസിഫ് (23) എന്നിവരെ
ആദ്യം മുക്കത്തെ ഇഎംഎസ് സഹകരണ ആശുപത്രിയിലും തുടർന്നു മണാശ്ശേരി കെഎംസിടി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്നു കോഴിക്കോട് ഗവ.
മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. നാട്ടുകാരും സന്നദ്ധ സേന പ്രവർത്തകരും ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്.ബസ് യാത്രക്കാരായ അയാൻ (മൂന്നര വയസ്സ്), സാജിത പൂനൂർ, ലൈല, കമല(78), ഗോതമ്പ് റോഡ് സ്വദേശി അബ്ദുൽ ഹമീദ്, ഓമശ്ശേരി സ്വദേശി അബ്ദുൽ ലത്തീഫ് എന്നിവർക്കും പരുക്കുണ്ട്.
പരുക്കേറ്റ ബസ് യാത്രക്കാരെ അഗ്നിരക്ഷാ സേനയാണ് ആശുപത്രിയിൽ എത്തിച്ചത്.
ബസിലെ മറ്റു യാത്രക്കാർക്കും നിസ്സാര പരുക്കുണ്ട്. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പയസ് അഗസ്റ്റിൻ, സീനിയർ ഫയർ ഓഫിസർ ആസിഫ് എന്നിവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]