
കട്ടാങ്ങൽ∙ മുക്കം റോഡിൽ എൻഐടി ക്യാംപസിൽ അടിപ്പാത നിർമിക്കുന്ന പ്രവൃത്തി അനിശ്ചിതമായി വൈകുന്നതിനെതിരെ പരാതിയുമായി വ്യാപാരികളും നാട്ടുകാരും. ഒന്നര വർഷത്തോളമായി ജോലി നടക്കുന്നുണ്ടെങ്കിലും ഒരു വശത്ത് റോഡിന് മുകളിലെ സ്ലാബ് മാത്രമാണ് പൂർത്തിയായത്.
എൻഐടി പ്രധാന ക്യാംപസ് ഭാഗത്തെ സ്ലാബ് നിർമാണം തുടങ്ങി മാസങ്ങളായെങ്കിലും കാര്യമായ പുരോഗതിയില്ല. നിർമാണം അനിശ്ചിതമായി വൈകുന്നത് മൂലം ഗതാഗതക്കുരുക്കു വർധിച്ചെന്നും കട്ടാങ്ങൽ അങ്ങാടിയെ ബാധിച്ചെന്നുമാണ് പരാതി.
പരിസരത്തെ വിവിധ റോഡുകളിൽ നിർമാണം നടക്കുന്നത് മൂലം ആളുകൾ അങ്ങാടിയിൽ വരാൻ മടിക്കുന്നു എന്നാണ് പ്രധാന ആരോപണം.
സംസ്ഥാന പാതയ്ക്കു കുറുകെ 20 മീറ്റർ നീളത്തിൽ അടിപ്പാതയും ഇരുവശത്തും 250 മീറ്ററോളം നടപ്പാതയും റോഡിലേക്ക് കയറാൻ സൗകര്യവും ഉള്ള അപ്രോച്ച് റോഡും അടക്കം 10 കോടിയോളം രൂപ ചെലവഴിച്ചാണ് പൊതുമരാമത്ത് വകുപ്പ് ബ്രിജസ് സെക്ഷൻ നിർമാണം നടക്കുന്നത്. നിർമാണം തുടങ്ങി ഒന്നര വർഷമായിട്ടും 20 മീറ്റർ അടിപ്പാതയുടെ പാലം പോലും പൂർത്തിയായിട്ടില്ല.
അടിപ്പാത പൂർണതോതിൽ പ്രവർത്തനം തുടങ്ങുന്നതോടെ എൻഐടി പ്രധാന ക്യാംപസിൽ നിന്നു ഹോസ്റ്റലുകളും ക്വാർട്ടേഴ്സുകളും ഉള്ള തെക്ക് ഭാഗത്തെ ക്യാംപസിലേക്ക് സംസ്ഥാന പാതയിൽ പ്രവേശിക്കാതെ പോകാം. നിർമാണത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.
ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചാണ് നിർമാണമെന്ന് ആരോപിച്ച് പൊതുപ്രവർത്തകനായ ഷരീഫ് മലയമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തിയിരുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]