
ഉത്സവമാക്കി സ്കൂൾ പ്രവേശനം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മുക്കം∙ നാടെങ്ങും ആഘോഷമായി സ്കൂൾ പ്രവേശനോത്സവം നടത്തി. തദ്ദേശ സ്ഥാപനങ്ങളും സ്കൂൾ അധികൃതരും പിടിഎ കമ്മിറ്റികളും വിപുലമായ ഒരുക്കങ്ങൾ നടത്തിയാണ് പ്രവേശനോത്സവം ആഘോഷമാക്കിയത്. പുത്തൻ വർണക്കുടകളും സ്കൂളുകളുടെ പേരെഴുതിയ നെയിം സ്ലിപ്പുകളും ബലൂണുകളും വിദ്യാർഥികൾക്കു സമ്മാനിച്ചു.മുക്കം നഗരസഭയുടെ കുന്നമംഗലം ബിആർസിയുടെയും ഉപജില്ലയുടെയും പ്രവേശനോത്സവം നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ലിന്റോ ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ആഫ്രിക്കൻ ഡ്രം കലാപ്രകടനം കുട്ടികൾക്ക് നവ്യാനുഭവമായി. നഗരസഭാധ്യക്ഷൻ പി.ടി.ബാബു അധ്യക്ഷത വഹിച്ചു. എൽഎസ്എസ്, യുഎസ്എസ് വിദ്യാർഥികളെ അനുമോദിച്ചു. പഠനോപകരണങ്ങളും വിതരണം ചെയ്തു. ഉപജില്ലാ വിദ്യാഭ്യാസ ഓഫിസർ ടി.ദീപ്തി, ബിപിസി മുഹമ്മദ് റാഫി, പ്രിൻസിപ്പൽ എം.കെ.ഹസീല, പിടിഎ പ്രസിഡന്റ് അബ്ദുൽ സലീം, നഗരസഭ സ്ഥിരം സമിതി അധ്യക്ഷരായ ഇ.സത്യനാരായണൻ, മജീദ് ബാബു, നഗരസഭ കൗൺസിലർമാരായ എം.കെ.യാസർ, എം.ടി.വേണു ഗോപാലൻ എന്നിവർ പ്രസംഗിച്ചു.
കൊടിയത്തൂർ പഞ്ചായത്തുതല പ്രവേശനോത്സവം തോട്ടുമുക്കം ഗവ. യുപി സ്കൂളിൽ പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. സ്കൂളിന്റെ പേരെഴുതിയ നെയിം സ്ലിപ്പുകളും ബലൂണുകളും കുട്ടികൾക്ക് സമ്മാനിച്ചു. സ്ഥിരം സമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്ത് മെംബർ സിജി ബൈജു, പ്രധാനാധ്യാപിക ബി.ഷെറിൻ, പിടിഎ പ്രസിഡന്റ് അബ്ദുൽ ജബ്ബാർ, എംപിടിഎ പ്രസിഡന്റ് ലിസ്ന സാബിക് എന്നിവർ പ്രസംഗിച്ചു.കാരശ്ശേരി പഞ്ചായത്തുതല പ്രവേശനോത്സവം ആനയാംകുന്ന് ഗവ. എൽപി സ്കൂളിൽ പ്രസിഡന്റ് സുനിത രാജൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മെംബർ കെ.കൃഷ്ണദാസൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ജംഷിദ് ഒളകര, പിടിഎ പ്രസിഡന്റ് ഗസീബ് ചാലൂളി, പ്രധാനാധ്യാപിക ലേഖ, ബിആർസി ട്രെയ്നർ സി.എസ്.ഷീന, ചെറിയ നാഗൻ എന്നിവർ പ്രസംഗിച്ചു.
കോടഞ്ചേരി∙ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം വേളങ്കോട് സെന്റ് ജോർജ്സ് ഹൈസ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഷിജി ആന്റണി അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക സോഫിയ ജേക്കബ്, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ സിബി ചിരണ്ടായത്ത്, പഞ്ചായത്ത് അംഗം ബിന്ദു ജോർജ്, എംപിടിഎ പ്രസിഡന്റ് പി.ടി.ഷംന, വൈസ് പ്രസിഡന്റ് എൽസി ജോബി, ബിആർസി പ്രതിനിധി എൻ.കെ.ലിൻസി, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ബിബിൻ സെബാസ്റ്റ്യൻ, വിദ്യാർഥി പ്രതിനിധി ഹൃദ്യ ഹന്ന രഞ്ജിത്ത്, സ്റ്റാഫ് സെക്രട്ടറി സിസ്റ്റർ വചന എസ്ഐസി എന്നിവർ പ്രസംഗിച്ചു.എൽഎസ്എസ്, യുഎസ്എസ്, എസ്എസ്എൽസി ഫുൾ എ പ്ലസ് വിജയികൾക്ക് ഉപഹാരം നൽകി. മദ്യം, ലഹരി മരുന്ന്, രാസ ലഹരിക്ക് എതിരെ കോടഞ്ചേരി പഞ്ചായത്തിന്റെ ഷോർട്ട് ഫിലിം പ്രദർശനവും വിദ്യാർഥികളുടെ കലാപരിപാടികളും മധുരപലഹാര വിതരണവും ഉണ്ടായിരുന്നു.
എളേറ്റിൽ∙ കിഴക്കോത്ത് പഞ്ചായത്തുതല പ്രവേശനോത്സവം എംഎംഎയുപി സ്കൂൾ ആവിലോറയിൽ പഞ്ചായത്ത് പ്രസിഡന്റ് സി.കെ.സാജിദത്ത് ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ റംല മക്കാട്ടുപ്പോയിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മൂന്നരലക്ഷം രൂപ ചെലവിൽ പണി കഴിപ്പിച്ച ശുചിമുറികളുടെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു. പുതുതായി പ്രവേശനം നേടിയ വിദ്യാർഥികൾക്കുള്ള സമ്മാന വിതരണം സ്ഥിരം സമിതി അധ്യക്ഷൻ മംഗലങ്ങാട് മുഹമ്മദ് നിർവഹിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ ജസ്ന അസ്സയിൻ, വാർഡ് മെംബർമാരായ കെ.കെ.മജീദ്, വി.പി.അഷ്റഫ്, പിടിഎ പ്രസിഡന്റ് സലാം വരലാട്ട്, എം.അബ്ദുറഹിമാൻ, പ്രധാനാധ്യാപകൻ ടി.പി.സലീം, സ്റ്റാഫ് സെക്രട്ടറി കെ.ആഷിഖ് എന്നിവർ പ്രസംഗിച്ചു.
ഓമശ്ശേരി∙ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം കൂടത്തായി സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിൽ പ്രസിഡന്റ് കെ.കരുണാകരൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ഷീജ ബാബു അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ സീനത്ത് തട്ടാഞ്ചേരി, മാനേജർ ഫാ. ബിബിൻ ജോസ്, പ്രിൻസിപ്പൽ ഫാ. സിബി പൊൻപാറ, പിടിഎ പ്രസിഡന്റ് കെ.കെ.മുജീബ്, ബിആർസി ഓമശ്ശേരി പഞ്ചായത്ത് തല കോ ഓർഡിനേറ്റർ കെ.നൗഷാദ്, പ്രധാനധ്യാപകൻ തോമസ് അഗസ്റ്റിൻ, സ്റ്റാഫ് സെക്രട്ടറി സോജി തോമസ് എന്നിവർ പ്രസംഗിച്ചു. നവാഗതരായ വിദ്യാർഥികൾക്ക് പിടിഎ കമ്മിറ്റി സമ്മാനങ്ങൾ നൽകി. വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
തിരുവമ്പാടി∙ പഞ്ചായത്തുതല പ്രവേശനോത്സവം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ പ്രസിഡന്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ.കുര്യാക്കോസ് മുഖാല അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് അംഗം മേഴ്സി പുളിക്കാട്ട്, പിടിഎ പ്രസിഡന്റ് വിൽസൻ താഴത്തുപറമ്പിൽ, പ്രധാനാധ്യാപകൻ ജോളി ഉണ്ണിയേപ്പിള്ളിൽ, അധ്യാപകരായ റെജി സെബാസ്റ്റ്യൻ, ബിജു ഫ്രാൻസിസ്, ഡോണ ട്രീസ, വിദ്യാർഥി പ്രതിനിധി ദാന നസീർ എന്നിവർ പ്രസംഗിച്ചു. കുട്ടികൾ പ്രവേശനോത്സവ ഗാനം ആലപിക്കുകയും വിവിധ കലാ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.
കാക്കൂർ ∙ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം പുന്നശ്ശേരി എഎംയുപി സ്കൂളിൽ പഞ്ചായത്ത് പ്രസിഡന്റ് സി.എം.ഷാജി ഉദ്ഘാടനം ചെയ്തു. സീന നമ്പിടികണ്ടി അധ്യക്ഷത വഹിച്ചു. കോട്ടക്കൽ ഭാസ്കരൻ, കെ.മുഹമ്മദ് ഷഹീർ, എൻ.ഹാരിസ്, എം.കെ.അബ്ദുറഹിമാൻ, ടി.ഇ. ജസ്ന, വി.കെ.ഷിബിൻ ലാൽ എന്നിവർ പ്രസംഗിച്ചു.
കൊടുവള്ളി∙ നഗരസഭ ബിആർസി തല പ്രവേശനോത്സവവും വർണക്കൂടാരം ഉദ്ഘാടനവും വെണ്ണക്കാട് ജിഎംയുപി സ്കൂളിൽ കൊടുവള്ളി നഗരസഭാധ്യക്ഷൻ അബ്ദു വെള്ളറ നിർവഹിച്ചു. പിടിഎ പ്രസിഡന്റ് ഒ.പി.ശബീർ അധ്യക്ഷത വഹിച്ചു. പൊതു വിദ്യാഭ്യാസ വകുപ്പിന്റെയും സമഗ്ര ശിക്ഷ കേരളയുടെയും ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന സ്റ്റാർസ് പദ്ധതിയിൽ നിന്നും 10 ലക്ഷം രൂപ ചെലവിട്ടാണ് സ്കൂളിലെ വർണക്കൂടാരം നിർമിച്ചത്. പ്രധാനാധ്യാപകൻ കെ.അബ്ദുൽ അസീസ്, കൊടുവള്ളി ബിപിസി വി.എം.മെഹറലി, എഇഒ സി.പി.അബ്ദുൽ ഖാദർ, ഡിപിഒ ഡോ. കെ.അഭിലാഷ്, എസ്എംസി ചെയർമാൻ ടി.അഷ്റഫ്, സീനിയർ അസിസ്റ്റന്റ് പി.ബിന്ദു, എസ്ആർജി കൺവീനർ കെ.ഷിനി, മുൻ പ്രധാനാധ്യാപകൻ എ.കെ.മൂസക്കുട്ടി, അബ്ദുൽ അലി, സ്റ്റാഫ് സെക്രട്ടറി ടി.പി.മുഫീന എന്നിവർ പ്രസംഗിച്ചു.
മുക്കം∙ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ച സുംബ ഡാൻസ് ഒരുക്കി തോട്ടുമുക്കം ഗവ. യുപി സ്കൂൾ. കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം ഉദ്ഘാടനം നടത്തിയ സ്കൂളിലാണ് സുംബ ഡാൻസും. ഉദ്ഘാടനത്തിനെത്തിയ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബുവും പ്രധാനാധ്യാപിക ബി.ഷറീനയും രക്ഷിതാക്കളും ഡാൻസിൽ പങ്കെടുത്തു.
നരിക്കുനി∙ പഞ്ചായത്തുതല സ്കൂൾ പ്രവേശനോത്സവം നെടിയനാട് വെസ്റ്റ് ജിഎൽപി സ്കൂളിൽ പ്രസിഡന്റ് സുനിൽകുമാർ തേനാറുകണ്ടിയിൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സി.പി.ലൈല അധ്യക്ഷത വഹിച്ചു. ഷറീന ഈങ്ങാപ്പാറയിൽ, മിനി പുല്ലങ്കണ്ടി, സി.കെ.സലീം തുടങ്ങിയവർ പ്രസംഗിച്ചു.
മടവൂർ ∙ പഞ്ചായത്ത്തല സ്കൂൾ പ്രവേശനോത്സവം മടവൂർ എയുപി സ്കൂളിൽ പ്രസിഡന്റ് കെ.സന്തോഷ് ഉദ്ഘാടനം ചെയ്തു. സോഷ്മ സുർജിത്ത് അധ്യക്ഷത വഹിച്ചു. സലീന സിദ്ദിഖലി, ടി.കെ.അബൂബക്കർ, അഹമ്മദ് ഷബീർ, വി.ഷക്കീല, പി.യാസിഫ് എന്നിവർ പ്രസംഗിച്ചു.
പൂനൂർ ∙ ഉണ്ണികുളം പഞ്ചായത്ത്തല പ്രവേശനോത്സവം പൂനൂർ ജിഎംഎൽപി സ്കൂളിൽ പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം ചെയ്തു. എം.കെ.നിജിൽരാജ് അധ്യക്ഷത വഹിച്ചു. ബിച്ചു ചിറക്കൽ, സി.പി.കരീം, പി.സാജിത, മുനീർ മോയത്ത്, എൻ.കെ.മുഹമ്മദ്, കെ.അരുണ എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി∙ കൊടുവള്ളി ബിആർസി സ്കിൽ ഡവലപ്മെന്റ് സെന്റർ പ്രവേശനോത്സവം ബിപിസി വി.എം.മെഹറലി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എം.വിനോദൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ യു.ബി.മഞ്ജുള, ബിആർസി ട്രെയ്നർ കെ.സി.അബ്ദുൽ അഷ്റഫ്, എസ്എംസി വൈസ് ചെയർമാൻ കെ.നൗഷാദ്, ക്ലസ്റ്റർ കോ ഓർഡിനേറ്റർ പി.ഷഹാന അലി, ട്രെയ്നർമാരായ കെ.കെ.ഇന്ദിര, ഷിനു മെർവിൻ, എസിഡിസി അസിസ്റ്റന്റ് കെ.സോന മോൾ, കോ ഓർഡിനേറ്റർ ഒ.അനുജിത്ത് എന്നിവർ പ്രസംഗിച്ചു.