
കോഴിക്കോട് ജില്ലയിൽ ഇന്ന് (03-04-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കൊയിലാണ്ടിയിൽ 5,6 തീയതികളിൽ ട്രാഫിക് നിയന്ത്രണം; കൊയിലാണ്ടി∙കൊല്ലം പിഷാരികാവ് ക്ഷേത്ര കാളിയാട്ട ഉത്സവത്തിന്റെ ഭാഗമായി 5,6 തീയതികളിൽ ദേശീയപാതയിൽ വാഹന ക്രമീകരണങ്ങൾ ഏർപ്പെടുത്തി. 5ന് വലിയവിളക്ക് ദിവസം ദേശീയപാതയിൽ കാലത്ത്10 മണി മുതൽ രാത്രി 10 വരെ കോഴിക്കോട് ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ പാവങ്ങാട് അത്തോളി, ഉള്ളിയേരി, പേരാമ്പ്ര വഴി പയ്യോളിയിൽ കയറണം , ചെറിയ വാഹനങ്ങൾ ചെങ്ങോട്ടുകാവ് ബൈപാസ് വഴി മൂടാടി ഹൈവേയിൽ പ്രവേശിക്കണം, വടകര ഭാഗത്തു നിന്നു വരുന്ന വലിയ വാഹനങ്ങൾ പയ്യോളി, പേരാമ്പ്ര, ഉള്ളിയേരി, അത്തോളി പാവങ്ങാട് വഴി തിരിയണം, ചെറിയ വാഹനങ്ങൾ മൂടാടിയിൽ നിന്നു ബൈപാസിൽ പ്രവേശിച്ച് ചെങ്ങോട്ടുകാവിൽ കയറണം. വടകരയിൽ നിന്നു കൊയിലാണ്ടിയിലേക്കുള്ള ബസുകൾ കൊല്ലംചിറയിൽ നിർത്തി മടങ്ങണം. കൊയിലാണ്ടിഭാഗത്തു നിന്നുളള ബസുകളൾ കൊല്ലം പെട്രാൾ പമ്പിൽ നിർത്തി മടങ്ങണം.
ക്രഷ് ഹെൽപർ
കോഴിക്കോട്∙ ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിൽ പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക്, ക്രഷ് ഹെൽപർ തസ്തികയിൽ നിയമനത്തിന് 5ന് രാവിലെ 10.30 ന് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടക്കും. 8281999297.
കോഴിക്കോട്∙ വാർഡ് 30 ൽ പ്രവർത്തനം തുടങ്ങുന്ന അങ്കണവാടി കം ക്രഷിലേക്ക് ക്രഷ് ഹെൽപർ തസ്തികയിൽ നിയമനത്തിനായി വനിതകളിൽനിന്ന് 5ന് വൈകീട്ട് 5 വരെ അപേക്ഷ സ്വീകരിക്കും. ഫോൺ- 0495 2702523.
ഫാമിലി കൗൺസിലർ
കോഴിക്കോട്∙ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിലേക്ക് ഫാമിലി കൗൺസിലർ നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. 7ന് ജില്ലാ കോർട്ട് കോംപ്ലക്സിലെ സെന്റിനറി ബിൽഡിങ് കോൺഫറൻസ് ഹാളിൽ രാവിലെ 10 മുതൽ 1 വരെയാണ് ഇന്റർവ്യൂ. 0495–2365048
സാമൂഹിക ആഘാത പഠനം
കോഴിക്കോട്∙ സാമൂഹിക പ്രത്യാഘാത പഠനം നടത്തുന്നതിനും പഠന റിപ്പോർട്ടും സാമൂഹിക ആഘാതം തരണം ചെയ്യുന്നതിനുളള പദ്ധതി തയ്യാറാക്കുന്നതിനും ഈ മേഖലയിൽ അവഗാഹമുള്ള, പരിചയ സമ്പന്നരായ വ്യക്തികൾ/സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും സംസ്ഥാന തലത്തിൽ പഠന ഏജൻസികളുടെ പാനൽ തയ്യാറാക്കുന്നതിലേക്കായി അപേക്ഷ ക്ഷണിച്ചു. 7ന് വൈകീട്ട് 3നകം കലക്ടർ, കലക്ടറേറ്റ്, കോഴിക്കോട്, സിവിൽ സ്റ്റേഷൻ 673020 വിലാസത്തിൽ അപേക്ഷ നൽകണം. വിവരങ്ങൾക്ക് ഡപ്യൂട്ടി കലക്ടർ, ലാൻഡ് അക്വസിഷൻ ഓഫീസ്.
കുളത്തുവയൽ ജോർജിയൻസ്പോർട്സ് അക്കാദമി:സിലക്ഷൻ ട്രയൽ 7ന്
കുളത്തുവയൽ ∙ സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ ജോർജിയൻ സ്പോർട്സ് അക്കാദമിയിലേക്ക് കായിക പ്രതിഭകളെ പരിശീലനത്തിനായി ക്ഷണിച്ചു. പരിശീലകൻ കെ.എം.പീറ്റർ കരിമ്പനക്കുഴി, കായികാധ്യാപിക സിനി ജോസഫ് ഉൾപ്പെടെ 10 ഓളം പേർ പരിശീലനത്തിനു നേതൃത്വം നൽകും.5 മുതൽ 11വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് സൗജന്യമായി നൽകുന്ന കായിക പരിശീലനത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 7നു രാവിലെ 8 മണിക്ക് മുൻപായി രക്ഷിതാക്കൾക്കൊപ്പം എത്തണം. 9544481587.
വൈദ്യുതി മുടക്കം
നാളെ
കോഴിക്കോട് ∙ പകൽ 8.30– 5.30 വരെ കട്ടാങ്ങൽ എമിറേറ്റ് വില്ല, ശ്രീധർമ, മലയമ്മ സ്കൂൾ, മലയമ്മ, നാഫ്കോ ഫുഡ്സ്, അമ്പലമുക്ക് എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിൽ.
∙ 8– 5 വരെ പുതുപ്പാടി ആറാംമുക്ക് ട്രാൻസ്ഫോമറിന് കീഴിൽ.
∙ 8– 5 കൂട്ടാലിട ഈസ്റ്റ് മൂലാട്, മൂലാട്, മൂലാട് കനാൽ എന്നീ ട്രാൻസ്ഫോമറുകൾക്ക് കീഴിൽ.