കോഴിക്കോട് ∙ നിരവധി മോഷണക്കേസുകളിലും ലഹരിമരുന്ന് കേസുകളിലും ഉൾപ്പെട്ട പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു.
കോഴിക്കോട് കണ്ണാടിക്കൽ തോട്ടുക്കടവ് വീട്ടിൽ ഷാജിയെ (കണ്ണാടിക്കൽ ഷാജി – 46) ആണ് ജയിലിലടച്ചത്.
ചേവായൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ.ഡി ലിസ്റ്റിൽ ഉൾപ്പെട്ട പ്രതിക്കെതിരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ പന്തീരാങ്കാവ്, നല്ലളം, പന്നിയങ്കര, നടക്കാവ്, വെള്ളയിൽ, കൊണ്ടോട്ടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി മൊബൈൽ ഫോണുകൾ, സ്വർണാഭരണങ്ങൾ, ഇരുചക്രവാഹനങ്ങൾ, വിലപിടിപ്പുള്ള വസ്തുക്കൾ എന്നിവ മോഷ്ടിച്ചതിന് കേസുകളുണ്ട്.
തുടർന്ന് ചേവായൂർ സ്റ്റേഷനിൽ നിന്നുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചിരുന്നു. ഈ ശിക്ഷാ കാലാവധി പൂർത്തിയാക്കി നാട്ടിലെത്തിയ പ്രതി, ലഹരിമരുന്ന് വിൽപന നടത്തുകയായിരുന്നു.
2025 നവംബറിൽ കോയമ്പത്തൂരിൽ നിന്ന് 10.332 കിലോ കഞ്ചാവ് കടത്തുന്നതിനിടെ പന്തീരാങ്കാവ് പൊലീസിന്റെ പിടിയിലായി.
പ്രതിക്കെതിരെ ചേവായൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേഷ് നൽകിയ പ്രാഥമിക റിപ്പോർട്ട് പ്രകാരം കോഴിക്കോട് സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മിഷണർ സമർപ്പിച്ച ശുപാർശയിൽ, കോഴിക്കോട് ജില്ലാ കലക്ടർ പ്രതിയെ കണ്ണൂർ സെൻട്രൽ ജയിലിൽ പാർപ്പിക്കാൻ ഉത്തരവിടുകയായിരുന്നു. നിലവിൽ കോഴിക്കോട് ജില്ലാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന പ്രതിയെ കാപ്പ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി കണ്ണൂർ സെൻട്രൽ ജയിലിലേക്ക് മാറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

