തിരുവമ്പാടി∙പഞ്ചായത്തിലെ ചെറുശ്ശേരിയിൽ കാട്ടാന ശല്യം രൂക്ഷം. ആനക്കാംപൊയിൽ ചെറുശ്ശേരി പ്രദേശത്ത് കാട്ടാന ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു.
വാഴ, തെങ്ങ്, ജാതി തുടങ്ങിയവ കാട്ടാന നശിപ്പിച്ചു. കൃഷി നാശം നേരിട്ട പ്രദേശങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, പഞ്ചായത്തംഗങ്ങളായ സജ്ന തോരപ്പ, ജോഷി പുല്ലുകാട്ട്, ഫോറസ്റ്റ് സെക്ഷൻ ഓഫിസർ കെ.മണി, കർഷക കോൺഗ്രസ് ജില്ല വൈസ് പ്രസിഡന്റ് റോബർട്ട് നെല്ലിക്കത്തെരുവിൽ എന്നിവർ സന്ദർശിച്ചു.
കൃഷി നാശം നേരിട്ട
കർഷകർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും കാട്ടാനകൾ കൃഷിയിടങ്ങളിൽ ഇറങ്ങാതെ നോക്കുന്നതിന് വനം വകുപ്പിന്റെ ഭാഗത്ത് അടിയന്തര നടപടി ഉണ്ടാവണം എന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ ആവശ്യപ്പെട്ടു.സോമൻ പയ്യുരുത്തിയിൽ, ഗോപി ഇലഞ്ഞിക്കൽ, ദാസൻ ഇലഞ്ഞിക്കൽ, ബെന്നി മുട്ടത്തുകുന്നേൽ, സുബ്രഹ്മണ്യൻ അടുക്കാട്ടിൽ, അഡ്വ.പി.ജെ.മാത്യു പേക്കൽ, പ്രസാദ് ഇലഞ്ഞിക്കൽ, സോജൻ കുന്നത്തുപൊതി, ഗോപാലകൃഷ്ണൻ വെള്ളമാവുങ്കൽ, തോമസ് ചെമ്പ്രാളാനി, ബിന്ദു ജയിംസ് വടയാറ്റുകുന്നേൽ, റെജി കവളക്കാട്, കൊച്ച് തെക്കേക്കുന്നേൽ, ജെസ്റ്റിൻ വെള്ളാരംകുന്നേൽ, പത്രോസ് പടിഞ്ഞാറേക്കുടി, സുനിൽ ഹരിദാസ് ആലക്കൽ, രാജേഷ് നെല്ലിക്കുന്നേൽ, മുഹമ്മദാലി ചേലാട്ട്, ചന്ദ്രൻ കാരപ്പാടം എന്നിവരുടെ കൃഷികളാണ് കാട്ടാനകൾ നശിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

