രാമനാട്ടുകര∙ ഇടിമുഴിക്കൽ–വെങ്ങളം ദേശീയപാതയിൽ പാറമ്മൽ എഎൽപി സ്കൂളിനു സമീപം നിർമിക്കുന്ന ഫുട് ഓവർബ്രിജിന്റെ ഇരുമ്പ് തൂണുകൾ സ്ഥാപിച്ചു തുടങ്ങി. റോഡിന്റെ കിഴക്കു ഭാഗത്ത് സ്കൂൾ പരിസരത്താണ് ആദ്യഘട്ട
പ്രവൃത്തി പൂർത്തിയാക്കുന്നത്. ഇരു ഭാഗത്തും നേരത്തേ നിർമിച്ച കോൺക്രീറ്റ് തൂണുകളിലാണ് ഇരുമ്പു ഭാഗങ്ങൾ ഘടിപ്പിക്കുന്നത്.
ഇതു പൂർത്തിയായാൽ റോഡിനു കുറുകെയുള്ള പാലം സ്ഥാപിക്കും.
ഇരുവശത്തും സർവീസ് റോഡ് കഴിഞ്ഞുള്ള നടപ്പാതയിലേക്ക് ഇറങ്ങാവുന്ന തരത്തിൽ ദേശീയപാതയ്ക്കു കുറുകെ 45 മീറ്റർ നീളത്തിലാണ് നടപ്പാലം നിർമിക്കുന്നത്. 3 തൂണുകളിൽ 5.80 മീറ്റർ ഉയരമുണ്ടാകും.
3 മീറ്ററാണ് വീതി. പ്രവേശന മാർഗത്തിൽ കയറാനും ഇറങ്ങാനും പ്രത്യേകം സൗകര്യമൊരുക്കും. പാറമ്മലിൽ അടിപ്പാത വേണമെന്ന ആവശ്യവുമായി പാറമ്മൽ–പുതുക്കോട് ആക്ഷൻ കമ്മിറ്റി പ്രതിഷേധ സമരങ്ങളുമായി മുൻപോട്ടു പോകുന്നതിനിടെയാണു നേരത്തേ തയാറാക്കിയ പദ്ധതി പ്രകാരം ഫുട് ഓവർബ്രിജ് നിർമാണം പുരോഗമിക്കുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

