കോഴിക്കോട്∙ ജില്ലയിൽ ലഹരി വസ്തുക്കളുടെ വ്യാപനത്തിനെതിരെ പൊലീസ് നടപടികൾ ശക്തമാക്കി. പന്തീരാങ്കാവ് സ്വദേശി കുറുക്കൻ കുഴി പറമ്പിൽ രമിത്ത് ലാൽ (20 വയസ്സ്) ലഹരി വിൽപനയിലൂടെ പണം സമ്പാദിച്ച് വാങ്ങിയ യമഹ മോട്ടോർ സൈക്കിൾ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബൈജു.കെ.ജോസ് കണ്ടുകെട്ടി.
അംഗീകാരത്തിനായി ചെന്നൈ ആസ്ഥാനമായ സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റി (SAFEMA)ക്ക് അയച്ചു.
2025 ഓഗസ്റ്റ് മാസം കോഴിക്കോട് സിറ്റി ഡാൻസാഫും, മെഡിക്കൽ കോളജ് പൊലീസും ചേർന്ന് ലോഡ്ജുകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് 73.80 ഗ്രാം എംഡിഎംഎ സഹിതം പ്രതി പിടിയിലാക്കുന്നത്. മറ്റു വരുമാനമാർഗങ്ങൾ ഒന്നുമില്ലാത്ത പ്രതി വാഹനം വാങ്ങിയതും ആഡംബരപൂർണമായ ജീവിതം നയിച്ചതും ലഹരി വിൽപനയിൽ നിന്നുള്ള വരുമാനം ഉപയോഗിച്ചാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
തുടർന്ന് മെഡിക്കൽ കോളജ് പൊലീസ് പ്രതിയുടെ സ്വത്തുക്കൾ കണ്ടുകിട്ടുന്നതിനുള്ള നടപടികൾ എടുക്കുകയും, വാഹനം കണ്ടുകെട്ടുകയും പ്രസ്തുത റിപ്പോർട്ട് ചെന്നെ ആസ്ഥാനമായുള്ള സ്മഗ്ളേഴ്സ് ആൻഡ് ഫോറിൻ എക്സ്ചേഞ്ച് മാനിപ്പുലേറ്റേഴ്സ് അതോറിറ്റിക്ക് അയച്ചുകൊടുക്കുകയായിരുന്നു. പ്രതിക്കെതിരെ പന്തീരാങ്കാവ് പോലീസ് സ്റ്റേഷനിൽ ഒരു പോക്സോ കേസും നിലവിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

