
ഉറവുവെള്ളം ഒഴുക്കാൻ ദേശീയപാത; മഴയില്ലാത്തപ്പോഴും ദേശീയപാതയോരത്ത് വെള്ളം
വടകര ∙ ഭൂമി തുരന്ന് നിർമിച്ച പല കെട്ടിടങ്ങളുടെയും അടിഭാഗത്ത് പൊട്ടുന്ന ഉറവു വെള്ളം ദേശീയപാതയിലേക്ക് ഒഴുക്കുന്നതായി പരാതി. മഴയില്ലാത്തപ്പോൾ ദേശീയ പാതയോരത്ത് വെള്ളം ഒഴിയാത്തതിനെപ്പറ്റി അന്വേഷിച്ചപ്പോഴാണ് പലരും മോട്ടർ വച്ച് വെള്ളം റോഡിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയത്. മഴ ഇല്ലാത്തപ്പോൾ വെള്ളം കെട്ടി നിൽക്കുന്നത് പൈപ്പ് പൊട്ടിയതിനെ തുടർന്നാണെന്ന ചില കൗൺസിലർമാരുടെ പരാതിയെ തുടർന്ന് ജല അതോറിറ്റി കരാറുകാർ പരിശോധന നടത്തിയപ്പോഴാണ് ചില കെട്ടിടങ്ങളിൽ നിന്നു വെള്ളം ഒഴുക്കുന്നതായി കണ്ടെത്തിയത്.
ബഹുനില കെട്ടിടങ്ങളിൽ പാർക്കിങ് സ്ഥലം പണിയാൻ ഭൂമി വളരെ ആഴത്തിൽ കുഴിച്ചു പണിയുന്ന പല കെട്ടിടങ്ങൾക്ക് സമീപം ഉറവയുണ്ട്. നിർമാണത്തിലിരിക്കുന്ന പല കെട്ടിടങ്ങളും ഇതിന്റെ ദുരിതം പേറുകയാണ്.
ഇത് റോഡിലേക്ക് ഒഴുക്കുകയാണ് പലരും. ദേശീയ പാതയോട് ചേർന്ന ചെറിയ റോഡ് വരെ ഉറവ നിറഞ്ഞ് ഗതാഗതം മുടങ്ങിയ നിലയിലായിട്ടുണ്ട്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]