
കോഴിക്കോട് ജില്ലയിൽ ഇന്ന് (02-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഉന്നത വിജയികളെ ആദരിക്കും;കൂരാച്ചുണ്ട് ∙ പഞ്ചായത്ത് പരിധിയിൽ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയവർ, എൽഎസ്എസ്, യുഎസ്എസ് നേടിയവരെയും പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആദരിക്കും. പഞ്ചായത്തിന് പുറമേനിന്നുള്ള വിദ്യാലയങ്ങളിൽ ഉന്നത വിജയികളായ വിദ്യാർഥികൾ 5ന് ഉച്ചയ്ക്ക് 2 മണിക്ക് മുൻപായി പഞ്ചായത്ത് ഓഫിസിൽ ഫോട്ടോയും വിലാസവും ഏൽപിക്കണമെന്ന് അധികൃതർ അറിയിച്ചു.
കൂടിക്കാഴ്ച 4ന്
ബാലുശ്ശേരി ∙ നീറോത്ത് ജിഎൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച 4ന് രാവിലെ 10.30ന്.
അഭിമുഖം നാളെ
മേപ്പയൂർ∙ ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഫിസിക്കൽ സയൻസ്, കണക്ക്, ഇംഗ്ലിഷ്, ഉർദു, അറബി എന്നീ വിഷയങ്ങളിൽ അധ്യാപകനിയമനത്തിന് നാളെ രാവിലെ 10ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടക്കും.
താൽക്കാലിക ഇൻസ്ട്രക്ടർ നിയമനം
ചക്കിട്ടപാറ ∙ പേരാമ്പ്ര ഗവ.ഐടിഐയിൽ മെക്കാനിക് മോട്ടർ വെഹിക്കിൾ ട്രേഡിൽ ഇൻസ്ട്രക്ടറുടെ താൽക്കാലിക ഒഴിവിലേക്ക് 5ന് രാവിലെ 11 മണിക്ക് അഭിമുഖം നടത്തും. 9400127797.
അധ്യാപക ഒഴിവ്
കൊടുവള്ളി∙ ജിഎംഎൽപി സ്കൂളിലേക്ക് എൽപിഎസ് ഐടി (ഇംഗ്ലിഷ്, മലയാളം മീഡിയം) തസ്തികയിലേക്ക് ഐടി വിദഗ്ധരായ അധ്യാപകരുടെ അഭിമുഖം 4ന് ഉച്ചക്ക് 2ന് നടക്കും.
വടകര∙ അഴിയൂർ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്എസ്എസ് വിഭാഗത്തിൽ സുവോളജി, കെമിസ്ട്രി, ജൂനിയർ മാത്സ്, ജൂനിയർ ഇംഗ്ലിഷ് അധ്യാപക ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 3 ന് 10 ന് നടക്കും.
വടകര∙ മടപ്പള്ളി ഗവ.വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം ഇംഗ്ലിഷ്, ഫിസിക്കൽ സയൻസ്, പാർട്ട് ടൈം അറബിക്, ഫിസിക്കൽ എജ്യുക്കേഷൻ, ഒഴിവുകളിലേക്ക് കൂടിക്കാഴ്ച 4 ന് യഥാക്രമം 10നും 11നും 12നും 2 നും നടക്കും. എഫ്ടിസിഎം, ലൈബ്രേറിയൻ ഒഴിവുകളിലേക്ക് അന്നേ ദിവസം 3 ന് നടക്കും.
വടകര∙ മേമുണ്ട ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ്ടു വിഭാഗത്തിൽ മാത്സ്, കൊമേഴ്സ്, കംപ്യൂട്ടർ സയൻസ് അധ്യാപക ഒഴിവുകളിൽ കൂടിക്കാഴ്ച 9 ന് യഥാക്രമം 10 നും 11 നും 12 നും നടക്കും