ഇഎസ്ഐറജിസ്ട്രേഷൻ
കോഴിക്കോട്∙ ഇഎസ്ഐയുടെ നേതൃത്വത്തിൽ തൊഴിലുടമകളുടെയും തൊഴിലാളികളുടെയും റജിസ്ട്രേഷൻ പ്രോത്സാഹിപ്പിക്കുന്നതിനുള്ള പദ്ധതിയായ ‘സ്കീം ഫോർ പ്രമോഷൻ ഓഫ് റജിസ്ട്രേഷൻ ഓഫ് എംപ്ലേയേഴ്സ് ആൻഡ് എംപ്ലേയീസ്’ (സ്പ്രീ 2025) തുടങ്ങി. തൊഴിലാളികൾക്ക് ആരോഗ്യ, സാമൂഹിക ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാണിതെന്ന് ഇഎസ്ഐ ജോയിന്റ് ഡയറക്ടർ എസ്.രത്നഗിരിയും അസിസ്റ്റന്റ് ഡയറക്ടർ സി.
ഗിരീഷും പറഞ്ഞു. ജൂലൈ 1ന് ആരംഭിച്ച പദ്ധതി ഡിസംബർ 31 വരെ തുടരും. തൊഴിലുടമകൾക്ക് ഇഎസ്ഐസി പോർട്ടൽ, ശ്രം സുവിധ, എംസിഎ പോർട്ടൽ എന്നിവ വഴി റജിസ്റ്റർ ചെയ്യാം.
വിശദവിവരങ്ങൾക്ക്: https://www.esic.gov.in/ ,ടോൾ ഫ്രീ നമ്പർ: 1800112526 …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]