
അനധികൃതമായി കടത്തിയ 22 ലീറ്റർ വിദേശമദ്യം പിടികൂടി
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വടകര ∙ കണ്ണൂർ – കോഴിക്കോട് ദേശീയപാതയിൽ വാഹന പരിശോധനയ്ക്കിടെ 100 കുപ്പികളിലായി അനധികൃതമായി കടത്തുകയായിരുന്ന 22 ലീറ്റർ വിദേശമദ്യം എക്സൈസ് സംഘം പിടികൂടി. ചൊവ്വാഴ്ച വടകര ചേറോട് എരപുരത്താണ് പിക്കപ്പ് വാനിൽ നിന്ന് വിദേശമദ്യം പിടികൂടിയത്. തമിഴ്നാട് ദിണ്ടിഗൽ കാമാച്ചിപുരം സ്വദേശി ശശി (26), ദിണ്ടിഗൽ ഒട്ടൻചത്രം മേട്ടുപ്പെട്ടി സ്വദേശി ശരവണൻ (22) എന്നിവരെ അറസ്റ്റു ചെയ്തു.
മാഹിയിൽ നിന്നാണ് ഇവർ അനുവദനീയമായ പരിധിയിൽ കൂടുതൽ മദ്യവുമായി സഞ്ചരിച്ചത്. എക്സൈസ് ഇൻസ്പെക്ടർ എ.അനുശ്രീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് പ്രമോദ് പുളിക്കൂൽ പ്രിവന്റീവ് ഓഫിസർ ഗ്രേഡ് സി.എം.സുരേഷ് കുമാർ, സിവിൽ എക്സൈസ് ഓഫിസർമാരായ പി.കെ.അനിരുദ്ധ്, ഇ.എം.മുസ്ബിൻ, കെ.എം.ശ്രീനാഥ്, എ.ശ്യാംരാജ്, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ ഇ.കെ.പ്രജീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.