
തെങ്ങണ ∙ റോഡരികിൽ അപകട ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റാൻ നടപടിയില്ല.
ചങ്ങനാശേരി – വാഴൂർ റോഡിൽ പെരുമ്പനച്ചിയിലെ മാടപ്പള്ളി കോഓപ്പറേറ്റീവ് ബാങ്കിനു സമീപം റോഡരികിലെ മരമാണ് അപകട ഭീഷണിയിലുള്ളത്.
4 വർഷമായി പൊതുമരാമത്ത് വകുപ്പിനും മന്ത്രിക്കും മാറി മാറി പരാതി നൽകിയിട്ടും മരം വെട്ടി നീക്കം ചെയ്തില്ലെന്ന് നാട്ടുകാർ പറയുന്നു.
സമീപത്തെ വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ബാങ്കിനും മുകളിലേക്കാകും മരം പതിക്കുക. വൈദ്യുതി ലൈനുകളും പോസ്റ്റുകളും പൊട്ടി വീഴാനും സാധ്യതയുണ്ട്.
കഴിഞ്ഞ ദിവസമുണ്ടായ കനത്ത കാറ്റിൽ ഉണങ്ങിയ ശിഖരങ്ങൾ റോഡിലേക്കും സമീപത്തെ കടയുടെ മുകളിലേക്കും പതിച്ചു. മുൻപ് പരാതി വ്യാപകമായപ്പോൾ അധികൃതരെത്തി കുറച്ച് ശിഖരങ്ങൾ മാത്രം വെട്ടി നീക്കി. മരം പൂർണമായും വെട്ടി നീക്കാത്തത് കാരണം കാറ്റിലും മഴയിലും ഭീതിയോടെയാണ് ആളുകൾ കഴിയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]