
കോട്ടയം ∙ നിലത്തുറയ്ക്കാതെ കെഎസ്ഇബി വൈദ്യുതത്തൂണുകൾ. ഇവിടെതൂണുകൾ നിൽക്കുന്നതു ലൈനുകളുടെ ബലത്തിലാണെന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.
കെകെ റോഡിൽ കഞ്ഞിക്കുഴി സിഗ്നലിന് സമീപത്തെ ബസ് സ്റ്റോപ്പിന് എതിർവശത്തായിട്ടാണ് അപകടകരമായ സ്ഥിതിയിൽ 2 വൈദ്യുതത്തൂണുകളുള്ളത്. ചുവടുഭാഗം ദ്രവിച്ച് അകന്നുമാറിയതോടെ ലൈനുകളുടെയും കേബിളുകളുടെയും ബലമൊന്നുകൊണ്ട് മാത്രമാണ് ഇവ നിൽക്കുന്നത്.
തൂണിന്റെ എതിർവശത്തു ടാക്സി സ്റ്റാൻഡും സമീപത്തായി ഒട്ടേറെ വ്യാപാരസ്ഥാപനങ്ങളുമുണ്ട്. 11കെവി വിതരണ ലൈനുകൾപോകുന്ന ഈ തൂണുകളിൽ ഫ്യൂസ് കാരിയർ, കേബിളുകൾ എന്നിവയുണ്ട്.
പകൽഗതാഗതക്കുരുക്കുള്ള ഇവിടെ ബലക്ഷയമുള്ള തൂണുകൾ നിൽക്കുന്നത് അപകടസാഹചര്യം വർധിപ്പിക്കുന്നു. മഴയും കാറ്റും ശക്തമാകുന്ന സമയത്തു തൂണുകളിൽ ഏതെങ്കിലുമൊന്നു വീണാൽ മറ്റു വൈദ്യുതത്തൂണുകളും അപകടത്തിലാകും.
അപകട സാഹചര്യം പരിശോധിച്ച് വരികയാണെന്നും നടപടി സ്വീകരിക്കുമെന്നുമാണ് കെഎസ്ഇബി പറയുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]