
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമം; ഒരു കുടുംബത്തിലെ 3 പേർ അറസ്റ്റിൽ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙ കടംവാങ്ങിയ പണം സംബന്ധിച്ചുള്ള തർക്കം പരിഹരിക്കാമെന്നു പറഞ്ഞു യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി കൊലപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ ഒരു കുടുംബത്തിലെ മൂന്നു പേരെ അറസ്റ്റ് ചെയ്തു. കുഴിമറ്റം വലിയവീട്ടിൽ കരോട്ട് സുഭാഷ് (49), ഭാര്യ ശോഭാകുമാരി (48), ഇവരുടെ മകൻ സൗരവ് എന്നിവരെയാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്.
പരുത്തുംപാറ ചാത്തൻമേൽ പൂവത്ത് അജീഷ് മോഹനനെയാണ് (35) ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചതെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ശനിയാഴ്ച രാത്രി 8.30ന് ആയിരുന്നു സംഭവം. സുഭാഷിന്റെ പക്കൽനിന്നാണ് അജീഷ് പണം കടം വാങ്ങിയത്. ഇതുസംബന്ധിച്ച് തർക്കം നിലനിന്നിരുന്നതായി പൊലീസ് പറഞ്ഞു.