കുമരകം ∙ പാലം പണി തീരട്ടെ വഴിയുടെ കാര്യം ശരിയാക്കാം എന്ന് പറഞ്ഞവർ കയ്യൊഴിഞ്ഞു. കുമരകം റോഡിലെ കോണത്താറ്റ് പാലത്തിന്റെ പടിഞ്ഞാറേ കരയിൽ വടക്ക് വശത്തെ കടക്കാരും വീട്ടുടമകളും വഴിയില്ലാതെ ജീവിതം വഴി മുട്ടിയ നിലയിൽ. കട
ഉടമകളായ ശ്രീജ, പുഷ്പ, വീട്ടുടമകളായ ജയിംസ്, ജിജി എന്നിവരാണു വഴിയില്ലാതെ കഷ്ടപ്പെടുന്നത്. പാലം പണിയെത്തുടർന്ന് ഇവിടത്തെ ഹോട്ടൽ അടച്ചിട്ടു 3 വർഷമായി.
ഇലക്ട്രിക്കൽ സ്ഥാപനവും അടച്ചിട്ടിരുന്നു. വീട്ടുകാർക്കു രോഗികളുമായി പുറത്തിറങ്ങാൻ പോലും വഴിയില്ലാത്ത അവസ്ഥയിലാണിപ്പോൾ.
പാലം പണിയുടെ പുരോഗതി വിലയിരുത്താൻ കിഫ്ബി ഉദ്യോഗസ്ഥരും ജനപ്രതിനിധികളും എത്തുമ്പോൾ ഇവർ വഴിയുടെ കാര്യം ഓർമപ്പെടുത്തുമ്പോഴാണ് പാലം പണി തീരട്ടെ വഴി അപ്പോൾ ശരിയാക്കാമെന്നു വാഗ്ദാനം നൽകിയത്.
പാലം പണി പൂർത്തിയായപ്പോൾ ഇവരുടെ വീടുകളുടെയും സ്ഥാപനങ്ങളുടെയും തൊട്ട് ചേർന്നാണു പാലത്തിന്റെ സമീപന പാത കടന്നു പോകുന്നത്. 19 MINUTES AGO 34 MINUTES AGO 35 MINUTES AGO വീടുകളും സ്ഥാപനങ്ങളും സമീപനപാതയുടെ അടിഭാഗത്തായി. ഇതോടെ ഇവർക്കുള്ള വഴി അടഞ്ഞു.
നേരത്തെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും നേരെ കുമരകം റോഡിലേക്ക് ഇറങ്ങിയിരുന്ന ഇവർക്കാണ് ഇപ്പോൾ നടവഴി പോലും ഇല്ലാതായത്. 2022 നവംബർ ഒന്നിനു പാലം പണി തുടങ്ങുകയും കഴിഞ്ഞ ഒക്ടോബറിൽ പാലം പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കുകയും ചെയ്തിരുന്നു.
പാലം പണി തീർന്നു വാഹനങ്ങൾ ഓടിത്തുടങ്ങി മാസങ്ങൾ കഴിഞ്ഞിട്ടും ഇവരുടെ വഴിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. സ്ഥലം ഏറ്റെടുക്കാതെ ഇവർക്ക് വഴി പണിതു നൽകാൻ കഴിയില്ല.
പാലം പണി പോലും തുടങ്ങിയത് സ്ഥലം ഏറ്റെടുക്കാതെയായിരുന്നു .
ഇപ്പോൾ വഴിക്കു വേണ്ടി സ്ഥലം ഏറ്റെടുക്കുന്ന കാര്യത്തിൽ അധികൃതർ കൈമലർത്തുന്നു. ഓട്ടോറിക്ഷ എങ്കിലും വരുന്ന വഴിയാണ് ഇവരുടെ ആവശ്യം. വീട്ടിൽ നിന്നു രോഗികളെ ആശുപത്രിയിൽ എത്തിക്കാനും ഹോട്ടൽ, ഇലക്ട്രിക്കൽ സ്ഥാപനം എന്നിവിടങ്ങളിൽ സാധനങ്ങൾ എത്തിക്കാനും വാഹനം വരുന്ന വഴിയാണു വേണ്ടത്.
ആശുപത്രി റോഡിൽ നിന്ന് വടക്കോട്ട് തോടിന്റെ ഭാഗത്തു കൂടി വഴി പണിതു നൽകാൻ ശ്രമം നടത്തിയെങ്കിലും നിയമ പ്രശ്നം മൂലം അത് നടക്കാതെ വന്നു.
ഈ സാഹചര്യത്തിൽ വഴിക്കായി സ്ഥലം ഏറ്റെടുക്കാതെ കഴിയില്ല. അതല്ലെങ്കിൽ തോടിന്റെ ഭാഗത്തുകൂടിയുള്ള വഴി പണിക്കു അനുമതി കിട്ടണം.
കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഗോപി, വാർഡ് അംഗം കെ.ജി ബിനു എന്നിവർ സ്ഥലം സന്ദർശിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

