കോട്ടയം ∙ മലയാള മനോരമ ഹോർത്തൂസ് സാഹിത്യ, സാംസ്കാരികോത്സവത്തിന്റെ ഭാഗമായുള്ള സാഹിത്യ സംവാദം ഇന്ന് എംജി സർവകലാശാലാ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടക്കും.ക്വീർ എഴുത്തുകാരനും ഗവേഷകനുമായ ആദി, പ്രഭാഷകനും എഴുത്തുകാരനുമായ പ്രഫ. മുരളീധരൻ തറയിൽ എന്നിവർ ‘ഇന്ത്യൻ സാഹിത്യത്തിലെ ക്വീർ ഭാവനകൾ’ എന്ന വിഷയം അവതരിപ്പിക്കും.
തുടർന്ന് സംവാദം. എംജി വൈസ് ചാൻസലർ ഡോ. സി.ടി.അരവിന്ദകുമാർ രാവിലെ 10ന് ഉദ്ഘാടനം ചെയ്യും.
സ്കൂൾ ഓഫ് ലെറ്റേഴ്സ് ഡയറക്ടർ ഡോ.
സജി മാത്യു അധ്യക്ഷത വഹിക്കും. മുതിർന്ന പൗരന്മാരുടെ തുടർപഠനവും കഴിവുകളും സാമൂഹിക ഇടപെടലുകളും പ്രോത്സാഹിപ്പിക്കുന്ന യൂണിവേഴ്സിറ്റി ഓഫ് ദ് തേഡ് ഏജ് (എംജി യു3എ ചാപ്റ്റർ), സ്കൂൾ ഓഫ് ലെറ്റേഴ്സ് എന്നിവയുടെ സഹകരണത്തോടെയാണു പരിപാടി.എംജി യു3എ മെന്റർ തോമസ് ഏബ്രഹാം, ഡയറക്ടർ ഡോ.
ടോണി കെ.തോമസ് എന്നിവർ പ്രസംഗിക്കും.
ഹോർത്തൂസിൽ പങ്കെടുക്കാം; റജിസ്ട്രേഷൻ തുടങ്ങി
∙നവംബർ 27 മുതൽ 30 വരെ കൊച്ചിയിൽ നടക്കുന്ന മനോരമ ഹോർത്തൂസിൽ പങ്കെടുക്കാനുള്ള റജിസ്ട്രേഷൻ ആരംഭിച്ചു. മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്ന സ്കൂൾ, കോളജ് വിദ്യാർഥികൾക്കു പ്രവേശനം സൗജന്യം.
പൊതുവിഭാഗത്തിന് ഹോർത്തൂസ് ആസ്വദിക്കാൻ വിവിധ സേവനങ്ങൾ തിരഞ്ഞെടുക്കാം. പ്രീമിയം വിഭാഗത്തിൽ ആദ്യമെത്തുന്നവർക്കു മുൻഗണനയുണ്ട്.
റജിസ്ട്രേഷനായി സന്ദർശിക്കുക : www.manoramahortus.com … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

