ചങ്ങനാശേരി ∙ രാഷ്ട്രീയ പാർട്ടികളുടെയും സംഘടനകളുടെയും ശ്രദ്ധയ്ക്ക്. നഗരസഭാ ടൗൺ ഹാളിലെ മിനി ഹാളിൽ ചർച്ച നടത്തിയാൽ ചോരും !
ചർച്ചയിലെ വിവരങ്ങൾ ചോരില്ല. പകരം ചോരുന്ന ഹാളിൽ ചർച്ച നടത്തേണ്ടി വരുമെന്നു മാത്രം.
ടൗൺ ഹാളിനോടു ചേർന്നുള്ള മിനി ഹാൾ ചോർന്നൊലിച്ചിട്ടും നഗരസഭയുടെ ഭാഗത്തുനിന്ന് അനക്കമില്ല. കഴിഞ്ഞദിവസം ജോബ് മൈക്കിൾ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന നെൽക്കർഷക സമ്മേളനം മഴവെള്ളത്തിൽ ഇരുന്നാണു നടത്തിയത്.
എംഎൽഎയും ഉദ്യോഗസ്ഥരും കർഷകരും നനയാതിരിക്കാൻ പാടുപെട്ടു. പല ഭാഗത്തുനിന്നും കെട്ടിടത്തിലേക്കു മഴവെള്ളം പെയ്തിറങ്ങി.
ഭിത്തികളും നനഞ്ഞു കുതിർന്നിരിക്കുകയാണ്. ഷോക്കടിക്കുമോ എന്ന് ആളുകൾക്കു ഭയമുണ്ട്.
വിവിധ യോഗങ്ങളും ചടങ്ങുകളും ബുക്ക് ചെയ്യുന്നവർക്കാണു നഗരസഭ ചോരുന്ന കെട്ടിടം സമ്മാനിക്കുന്നത്. കഴിഞ്ഞ ദിവസം നഗരസഭയുടെ തൊഴിൽമേള അടക്കം ഇവിടെ നടത്തി.
2010ലാണു മിനി ഹാൾ പ്രവർത്തനം ആരംഭിച്ചത്. ടൗൺ ഹാളിൽ നടക്കുന്ന പരിപാടികൾക്കു ഭക്ഷണം വിതരണം ചെയ്യുന്നതും മിനി ഹാളിലാണ്.
ചോർച്ചയില്ലെങ്കിലും ടൗൺ ഹാളിന്റെ അവസ്ഥയും പരിതാപകരമാണ്. ബാൽക്കണിയിൽ തള്ളിയ കട്ടിലുകളും മാലിന്യശേഖരണത്തിനായി വർഷങ്ങൾക്ക് മുൻപു വാങ്ങിയ ബക്കറ്റുകളും ഇപ്പോൾ താഴത്തെ നിലയിലേക്കു തള്ളിയിരിക്കുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

