കറുകച്ചാൽ ∙ ബൈപാസ് റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന സ്വകാര്യ കേബിൾ കമ്പനിയുടെ യന്ത്രം ഗതാഗതക്കുരുക്കിന് ഇടയാക്കുന്നതായി പരാതി. ടൗണിലെ തിരക്ക് ഒഴിവാക്കി വാഹനങ്ങൾ കടന്നു പോകുന്ന ഗുരുമന്ദിരം – നെത്തല്ലൂർ ബൈപാസ് റോഡിലാണ് പടുതയിട്ടു മൂടിയ യന്ത്രം കിടക്കുന്നത്.മേഖലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ദിവസവും വാഹനങ്ങൾ ഇതുവഴിയാണ് പോകുന്നത്.
ടാറിങ് ഭാഗത്തേക്കു കയറ്റി നിർത്തിയിട്ട യന്ത്രം മറ്റെവിടെയെങ്കിലും മാറ്റിയിടണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]