കുറവിലങ്ങാട് ∙ വഴിയിൽ ഇറങ്ങിയാൽ കുഴി. നടപ്പാതയിലൂടെ നടന്നാൽ എപ്പോൾ വേണമെങ്കിലും അപകടത്തിലാകും.
തിരക്കേറിയ പാതകളിൽ കാൽനടയാത്രക്കാരുടെ സുരക്ഷ ഉറപ്പുകളിൽ മാത്രം ഒതുങ്ങുന്നു. കുറവിലങ്ങാട്, ഉഴവൂർ, മരങ്ങാട്ടുപിള്ളി ടൗണുകളിൽ കാൽനടയാത്രക്കാർക്കു സുരക്ഷിതമായി നടക്കാൻ സംവിധാനമില്ല.
നടപ്പാതകൾ ഉണ്ടെങ്കിലും നടപ്പാത കയ്യേറി പാർക്കിങ്, പൊട്ടിത്തകർന്ന സ്ലാബുകൾ തുടങ്ങിയവയൊക്കെ ഭീഷണിയാണ്.
∙ ടൗണിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് പട്ടിത്താനം, വയലാ, കൂടല്ലൂർ, മണ്ണക്കനാട്, കാട്ടമ്പാക്ക്, മടയക്കുന്ന്, തോട്ടുവാ, മുതലായ സ്ഥലങ്ങളിൽ നിന്ന് കുട്ടികൾ ബസുകളിലും സൈക്കിളിലും മറ്റു വാഹനങ്ങളിലും എത്തുന്നു. ചിലർ കാൽനടയായി എത്തുന്നു.ഇവരുടെ പ്രധാന ചിന്ത റോഡ് എങ്ങനെ സുരക്ഷിതമായി കടക്കും എന്നതാണ്. ∙ വഴി കടക്കുമ്പോൾ അമിതവേഗത്തിൽ വരുന്ന വാഹനങ്ങളെ ഭയപ്പെടണം.
സേവനത്തിനായി പൊലീസ് സാന്നിധ്യം പലയിടത്തും ഇല്ല.
∙ കുറവിലങ്ങാട് ടൗണിൽ നടപ്പാതയിലെ പല സ്ലാബുകൾ പലതും പൊട്ടിത്തകർന്നു. രണ്ട് സ്ലാബുകൾ ചേരുന്ന ഭാഗത്തെ വിള്ളലാണ് മറ്റൊരു പ്രശ്നം.
ഒരു വർഷത്തിനുള്ളിൽ 2 പേരുടെ കാലുകൾ സ്ലാബുകൾക്കിടയിൽ കുരുങ്ങി. ∙ തെരുവുനായയുടെ കടിയേൽക്കാതെ പകലോമറ്റം മുതൽ കോഴാ വരെ എത്തിയാൽ ഭാഗ്യം.
സെൻട്രൽ ജംക്ഷൻ ഉൾപ്പെടെ പല സ്ഥലത്തും നായ്ക്കൂട്ടങ്ങൾ സജീവം. ∙ പഞ്ചായത്ത് ബസ് സ്റ്റാൻഡ്, സെൻട്രൽ ജംക്ഷൻ പള്ളിക്കവല എന്നിവിടങ്ങളിൽ പൊലീസ്, ഹോം ഗാർഡ് സേവനം ലഭ്യമാക്കിയിട്ടുണ്ട്.
പക്ഷേ രണ്ട് സ്കൂളുകൾ, കോളജ് എന്നിവയുടെ മുന്നിൽ വിദ്യാർഥികൾ ഉൾപ്പെടെയുള്ളവരെ സഹായിക്കാൻ പൊലീസില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]