
എരുമേലി ∙ നിർദിഷ്ട അങ്കമാലി – ശബരി റെയിൽവേ മരവിപ്പിച്ച നടപടി കേന്ദ്ര സർക്കാർ പിൻവലിച്ചതോടെ മലയോര മേഖല പ്രതീക്ഷയിൽ.
ശബരിമല തീർഥാടന കേന്ദ്രത്തിന്റെ കവാടമായ എരുമേലിയിൽ വരെ റെയിൽവേ എത്തുമെന്ന പ്രതീക്ഷയിലാണ് ജനം. ഇനി നടക്കേണ്ടത് ഭൂമി ഏറ്റെടുക്കൽ നടപടികളാണ്.
റെയിൽവേ ബോർഡ് അഡിഷനൽ അംഗവും സംസ്ഥാന ചീഫ് സെക്രട്ടറിയും തമ്മിൽ നടക്കുന്ന യോഗത്തെ പ്രതീക്ഷയോടെയാണ് ബന്ധപ്പെട്ട വകുപ്പുകൾ കാണുന്നത്.
ഭൂമി ഏറ്റെടുക്കൽ സംസ്ഥാന വിഹിതത്തിൽ ഉൾപ്പെടുത്തി നടപ്പാക്കാമെന്ന ഉറപ്പും പ്രതീക്ഷ നൽകുന്നു. ഭൂമി ഏറ്റെടുത്തു നൽകിയാൽ ഉടൻ നിർമാണം ആരംഭിക്കാമെന്നാണു റെയിൽവേ മന്ത്രാലയം പറയുന്നത്.
പദ്ധതിയുടെ പകുതി പണം കേന്ദ്രവും പകുതി പണം സംസ്ഥാനവും വഹിക്കുമെന്നാണ് ഇതുവരെയുള്ള ധാരണ. 3810 കോടി രൂപയാണ് പുതുക്കിയ എസ്റ്റിമേറ്റ്.
6 കിലോമീറ്റർ ദൂരത്തിൽ നിർദിഷ്ട
രാമപുരം റെയിൽവേ സ്റ്റേഷൻ വരെയാണ് കോട്ടയം ജില്ലയിൽ അങ്കമാലി- ശബരി റെയിൽവേക്കായി കല്ലിട്ടു തിരിച്ചിട്ടുള്ളത്. പിഴക് വരെ മാത്രമാണ് റവന്യു റെയിൽവേ സംയുക്ത സർവേ നടത്തി കല്ലിട്ടു തിരിച്ച് സ്ഥലമെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുള്ളത്.
രാമപുരം, ഭരണങ്ങാനം, ചെമ്മലമറ്റം, കാഞ്ഞിരപ്പള്ളി റോഡ്, എരുമേലി എന്നിവിടങ്ങളിലാണ് ശബരി റെയിൽവേ പദ്ധതിയിൽ ഉൾപ്പെടുത്തി ജില്ലയിൽ റെയിൽവേ സ്റ്റേഷനുകൾ നിർമിക്കുക.
രാമപുരം മുതൽ എരുമേലി സ്റ്റേഷൻ വരെ ഏരിയൽ സർവേ മാത്രമാണ് നടത്തിയിട്ടുള്ളത്. എരുമേലിയിലെ സ്റ്റേഷൻ എവിടെയാണെന്നതിൽ വ്യക്തത വന്നിട്ടില്ല.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]