കോട്ടയം ∙ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ജില്ലയിൽ സന്ദർശനം നടത്തുന്നതോടനുബന്ധിച്ച് ഇന്ന് ഉച്ചയ്ക്ക് 3 മുതൽ നഗരത്തിലും പരിസര പ്രദേശങ്ങളിലും ഏറ്റുമാനൂരും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊലീസ്.
∙ ടൗണിൽനിന്നു കഞ്ഞിക്കുഴി ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ ലോഗോസ് ജംക്ഷനിൽ എത്തി പൊലീസ് ക്ലബ്, റബർ ബോർഡ് വഴി പോകണം.
∙ കെകെ റോഡുവഴി മണർകാട് ഭാഗത്തുനിന്നു വരുന്ന ബസുകൾ ഒഴികെ വലിയ വാഹനങ്ങൾ മണർകാടുവഴി പുതുപ്പള്ളി, ഞാലിയാകുഴി, തെങ്ങണ വഴി പോകണം.
∙ചെറിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കൊല്ലാട് വഴി പോകണം.
∙ ഏറ്റുമാനൂർ ഭാഗത്തുനിന്ന് അതിരമ്പുഴ വഴി മെഡിക്കൽകോളജ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ ഗാന്ധിനഗർ ജംക്ഷനിൽ എത്തി യാത്ര തുടരാം.
മെഡിക്കൽ കോളജ് ഭാഗത്തുനിന്ന് ഏറ്റുമാനൂർ ഭാഗത്തേക്കു പോകേണ്ട വാഹനങ്ങൾ അമ്മഞ്ചേരി ജംക്ഷനിൽ എത്തി കാരിത്താസ് ജംക്ഷൻ വഴി പോകണം.∙ മെഡിക്കൽ കോളജ് ഭാഗത്തുനിന്നു നീണ്ടൂർ, കല്ലറ ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ മാന്നാനം, കൈപ്പുഴ വഴി യാത്ര തുടരാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

