
കോട്ടയം ജില്ലയിൽ ഇന്ന് (30-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
അബാക്കസ് ക്ലാസുകൾ
കോട്ടയം∙ഇന്ത്യൻ അബാക്കസിൽ ഏപ്രിൽ 21മുതൽ അബാക്കസ് ക്ലാസുകൾ ആരംഭിക്കും. 9895053361.
അവധിക്കാല ക്ലാസ്
ഏറ്റുമാനൂർ ∙സ്കൂൾ ഓഫ് പെർഫോമിങ് ആർട്സ് ആൻഡ് കൾചറിന്റെ (സ്പാക്ക്) കീബോർഡ്, ഗിത്താർ, വയലിൻ ക്ലാസ്സുകളുടെ അവധിക്കാല ക്ലാസ് ഏപ്രിൽ ആദ്യവാരം ആരംഭിക്കും. ചൂരക്കുളങ്ങര ദേവീവിലാസം എൻഎസ്എസ് കരയോഗം ഹാൾ, മാന്നാനം ട്രൂസ്മൈൽ ഡെന്റൽ ക്ലീനിക് ഹാൾ എന്നിവിടങ്ങളിലാണ് പരിശീലനം. ഫോൺ: 9645028556.
നികുതി സ്വീകരിക്കും
ആർപ്പൂക്കര ∙നികുതി സ്വീകരിക്കുന്നതിനായി ഗ്രാമപ്പഞ്ചായത്ത് കാര്യാലയം ഇന്നും നാളെയും 10 മുതൽ 3 വരെ തുറന്ന് പ്രവർത്തിക്കും. 31 വരെ പിഴ പലിശ ഒഴിവാക്കിയിട്ടുണ്ടെന്നു സെക്രട്ടറി അറിയിച്ചു.കാണക്കാരി∙കെട്ടിട നികുതി സ്വീകരിക്കുന്നതിനായി കാണക്കാരി ഗ്രാമ പഞ്ചായത്ത് ഫ്രണ്ട് ഓഫിസ് ഇന്നും നാളെയും രാവിലെ 10 മുതൽ 3വരെ തുറന്ന് പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
കെട്ടിട നികുതി: ഓഫിസ് തുറക്കും
മണർകാട് ∙ഗ്രാമപ്പഞ്ചായത്തിലെ നികുതിദായകർക്കു നികുതി അടയ്ക്കുന്നതിനു ഇന്നും, നാളെയും 10 മുതൽ അഞ്ച് വരെ ഗ്രാമപ്പഞ്ചായത്ത് ഓഫിസ് തുറന്നു പ്രവർത്തിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.കൂരോപ്പട ∙നികുതിദായകർക്ക് കെട്ടിട നികുതി അടയ്ക്കുന്നതിന് കൂരോപ്പട ഗ്രാമപ്പഞ്ചായത്ത് ഓഫിസ് ഇന്നും, നാളെയും തുറന്ന് പ്രവർത്തിക്കുമെന്നു സെക്രട്ടറി എസ്. സുനിമോൾ അറിയിച്ചു.അയർക്കുന്നം ∙ഊർജിത കെട്ടിട നികുതി പിരിവിന്റെ ഭാഗമായി ഇന്നും നാളെയും അയർക്കുന്നം ഗ്രാമപ്പഞ്ചായത്ത് ഓഫിസ് രാവിലെ 10മുതൽ തുറന്നു പ്രവർത്തിക്കുമെന്നു സെക്രട്ടറി അറിയിച്ചു.
ഗതാഗത നിയന്ത്രണം
ചങ്ങനാശേരി ∙കുറിച്ചി – പാത്താമുട്ടം റോഡിൽ ഡോൺ ബോസ്കോ സ്കൂളിനടുത്തുള്ള കലുങ്കിന്റെ പുനരുദ്ധാരണ പ്രവൃത്തികൾ നടക്കുന്നതിനാൽ ഏപ്രിൽ ഒന്നു മുതൽ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ഇതുവഴിയുള്ള വാഹന ഗതാഗതം നിയന്ത്രിക്കുമെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു. കുറിച്ചി / പാത്താമുട്ടം മേഖലകളിൽ നിന്ന് വരുന്ന വാഹനങ്ങൾ പള്ളിയാടിക്കടവ് റോഡ് വഴി പോകണം.