കോട്ടയം∙ പാണ്ഡവം ശ്രീധർമശാസ്താ ക്ഷേത്രത്തിൽ ജനുവരി 2ന് ഉത്സവം കൊടിയേറും. ജനുവരി 9ന് ആറാട്ടോടെ സമാപിക്കും.
യുനെസ്കോ പൈതൃക പട്ടികയിലുള്ള സംരക്ഷിക്കപ്പെടേണ്ട അപൂർവ ചുമർചിത്രങ്ങളുള്ള കേരളത്തിലെ പന്ത്രണ്ട് ക്ഷേത്രങ്ങളിലൊന്നാണ് പാണ്ഡവം ശ്രീധർമശാസ്താ ക്ഷേത്രം.
ജനുവരി 2ന് രാവിലെ 5ന് കേളിയും നാദസ്വരവുമായി പള്ളിയുണർത്തും.
തുടർന്ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം ഉൾപ്പെടെയുള്ള പ്രത്യേക പൂജകൾ നടക്കും. 5.15 മുതൽ നിർമാല്യ ദർശനം.
വൈകിട്ട് 6ന് കൊടിയേറ്റിന് തന്ത്രി മുഖ്യൻ ബ്രഹ്മ ശ്രീ താഴമൺ മഠം കണ്ഠരര് മോഹനരര് മുഖ്യകാർമികത്വം വഹിക്കും. മേൽശാന്തി ബ്രഹ്മ ശ്രീ അണലക്കാട്ട് ഇല്ലത്ത് ദാമോദരൻ നമ്പൂതിരിയുടെ സഹ കാർമികനായിരിക്കും.
തുടർന്ന് ദീപാരാധന ഉൾപ്പെടെയുള്ള പതിവ് പൂജകൾ. വൈകിട്ട് 7ന് സാംസ്കാരിക സമ്മേളനവും പുതുതായി നിർമിച്ച നടപ്പന്തലിന്റെയും സ്റ്റേജിന്റെയും ഉദ്ഘാടനം മന്ത്രി വി.എൻ.വാസവൻ നിർവഹിക്കും.
ജനുവരി 3ന് 5 മണി മുതൽ പള്ളിയുണർത്തലും വിശേഷാൽ പൂജകൾ.
രാവിലെ 8 മണിയോടെ ശ്രീഭൂതബലി, ശ്രീബലി എന്നീ പൂജകൾ. വൈകിട്ട് ദീപാരാധന.
രാത്രി 8 മണിയോടെ ശ്രീഭൂതബലി. 8.30 ഓടെ കൊടിക്കീഴിൽ പഞ്ചവാദ്യം ഉണ്ടാകും.
വൈകിട്ട് 5 മണി മുതൽ ഭാഗവതപാരായണം, കൈകൊട്ടിക്കളി, വഞ്ചിപ്പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ പരിപാടികളും നടക്കും. ഉത്സവം നടക്കുന്ന എട്ട് ദിവസവും വൈകിട്ട് 5 മണിക്ക് ഭാഗവതപാരായണം ഉണ്ടായിരിക്കുന്നതാണ്.
ജനുവരി 4നും 5നും സമാനമായ പൂജകളും വഴിപാടും നടക്കും. ജനുവരി 4ന് വൈകിട്ട് 7 മണി മുതൽ സർഗക്ഷേത്രം മേവെള്ളൂർ അവതരിപ്പിക്കുന്ന കഥകളിയും ജനുവരി 5ന് ഓട്ടൻതുള്ളലും ഉണ്ടാകും.
ജനുവരി 6ന് പതിവ് പൂജകൾക്ക് പുറമേ രാവിലെ 10 മണിക്ക് ആയില്യ പൂജ നടത്തും.
7.30 മുതൽ മൈനസ് ട്രാക്ക് ഗാനമേള ഉണ്ടായിരിക്കുന്നതാണ്. ജനുവരി 07ന് പതിവ് പൂജകൾക്ക് പുറമേ ഉത്സവബലി ചടങ്ങുകൾ നടക്കും.
11.30 ഓടെയാണ് ഉത്സവബലി ചടങ്ങുകൾ ആരംഭിക്കുക. 1 മണിയോടെ ഉത്സവബലി ദർശനം ആരംഭിക്കും.
വൈകിട്ട് 6.30 മുതൽ ദീപാരാധനയും മറ്റ് പൂജകളും നടക്കും. 7.30 മുതൽ എക്സോഡസ് കോട്ടയം അവതരിപ്പിക്കുന്ന ഗാനമേള ഉണ്ടായിരിക്കും.
ഉത്സവത്തിന്റെ ഏഴാം നാളായ ജനുവരി 8ന് പതിവ് പൂജകൾക്ക് പുറമേ തങ്കഅങ്കി രഥഘോഷയാത്ര നടക്കും.
തിരുനക്കര മഹാദേവ ക്ഷേത്രത്തിൽ നിന്നാണ് തങ്കഅങ്കി പുറപ്പെടുക. തുടർന്ന് 5.30 ഓടെ കാഴ്ചശ്രീബലി, നാദസ്വരം എന്നിവ ഉണ്ടാകും.
ദീപാരാധനയ്ക്ക് ശേഷം 7 മണിയോടെ തങ്കഅങ്കി ചാർത്തും. തുടർന്ന് വെടിക്കെട്ടും മറ്റ് പരിപാടികളും നടക്കും.
11.30നാണ് നാദസ്വരങ്ങളോടെ പള്ളി നായാട്ട്. ഭരതനാട്യം, സെമി ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ കലാപരിപാടികളും അരങ്ങേറും.
എട്ടാം ഉത്സവമായ ജനുവരി 9ന് രാവിലെ 6ന് പള്ളിയുണർത്തലും 7ന് പള്ളിക്കുറുപ്പ് ദർശനവും നടക്കും.
തുടർന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആറാട്ട് സദ്യ ഉണ്ടാകും. വൈകിട്ട് 4 മുതൽ ആറാട്ടിന്റെ ഭാഗമായ പരിപാടികൾ ആരംഭിക്കും.
ആറാട്ട് ബലി, ആറാട്ട് കടവിലേക്കുള്ള എഴുന്നള്ളത്തും വൈകിട്ട് 4ന് ആരംഭിക്കും. 9.30ന് ആറാട്ട് എതിരേൽപ്പും കൂട്ടി എഴുന്നള്ളത്തും നടക്കും.
അയ്മനം നരസിംഹ സ്വാമി ക്ഷേത്ര സന്നിധിയിലാണ് ആറാട്ട് എതിരേൽപ്പും കൂട്ടി എഴുന്നള്ളത്തും നടക്കുക. തുടർന്ന് കൊടിയിറക്ക്, വെടിക്കെട്ട്, ആറാട്ട് സ്വീകരണം എന്നിവ നടക്കും.
കലാപരിപാടികളും ഒപ്പം ഉണ്ടാകും. പൂജകൾക്കൊപ്പം കലാപരിപാടികളും ഉണ്ടാകും.
ഉച്ചയ്ക്ക് 12.30ന് ഗസലും വൈകിട്ട് 8 മുതൽ ‘ശ്രീ മഹാ മൃത്യുഞ്ജയൻ’ എന്ന നൃത്ത സംഗീത നാടകവും അരങ്ങേറും … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

