കറുകച്ചാൽ ∙ വാഴൂർ – ചങ്ങനാശേരി റോഡിൽ അണിയറപ്പടി – മാണികുളം ബൈപാസ് റോഡ് ചേരുന്ന ഭാഗം അപകടങ്ങൾ പതിവാകുന്നു. കഴിഞ്ഞ ദിവസം 3 വാഹനങ്ങളാണ് കൂട്ടിയിടിച്ചത്.
കറുകച്ചാൽ ഭാഗത്തു നിന്നു വരുന്ന വാഹനങ്ങൾ ബൈപാസ് റോഡിലേക്ക് തിരിയുമ്പോഴും പെട്ടെന്നു നിർത്തുമ്പോഴുമാണ് അപകടങ്ങളുണ്ടാകുന്നത്. ബൈപാസിൽ നിന്ന് ഇറങ്ങി വരുന്ന വാഹനങ്ങൾ നെത്തല്ലൂർ ഭാഗത്തേക്ക് തിരിയാനും ബുദ്ധിമുട്ടാണ്.
പലപ്പോഴും ഗതാഗതക്കുരുക്കും പതിവാണ്.
മരണക്കെണി
മുൻപ് ഇവിടെ റോഡ് മുറിച്ചു കടന്ന വീട്ടമ്മ ബൈക്കിടിച്ച് മരിച്ചിരുന്നു. 2 ബൈക്ക് യാത്രികരും, ഒരു ഓട്ടോ ഡ്രൈവറും മേഖലയിൽ അപകടത്തിൽ മരിച്ചിട്ടുണ്ട്.
ഇരുവശങ്ങളിൽ നിന്നു വരുന്ന വാഹനങ്ങളുടെ വേഗം നിയന്ത്രിക്കാനുള്ള സംവിധാനം ഇല്ലാത്തതാണു കാരണം. റോഡരികിലെ അനധികൃത പാർക്കിങ് മൂലം നടപ്പാത ഇല്ലാത്തതും കാൽനട
യാത്രക്കാർക്ക് വെല്ലുവിളിയാണ്.
ഇത് ബൈപാസോ ?
1.23 കോടി രൂപ ചെലവഴിച്ച് പിഎംജിഎസ്വൈ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അണിയറ – കല്ലോലി – മാണികുളം റോഡ് മിനി ബൈപാസാക്കി നവീകരിച്ചത്. വാഴൂർ റോഡിലെ തിരക്ക് നിയന്ത്രിക്കുന്നതിനായും നെടുംകുന്നം ഭാഗത്തേക്കുള്ള വാഹനങ്ങൾ വഴിതിരിച്ചു വിടുന്നതിനായുമാണ് വാഴൂർ – ചങ്ങനാശേരി റോഡിനെയും കറുകച്ചാൽ – മണിമല റോഡിനെയും ബന്ധിപ്പിക്കുന്ന ഗ്രാമീണ റോഡ് ബൈപാസായി നവീകരിച്ചത്.
അണിയറപ്പടി ഭാഗത്തു നിന്ന് ബൈപാസിലേക്ക് വാഹനങ്ങൾ വഴിതിരിച്ചു വിടാനുള്ള ക്രമീകരണങ്ങൾ ഇവിടെയില്ല. ബൈപാസ് റോഡ് പ്രയോജനപ്പെടുത്തിയാൽ നെത്തല്ലൂരിൽ നിന്നു വരുന്ന വാഹനങ്ങൾ കറുകച്ചാൽ ടൗണിൽ എത്താതെ വഴിതിരിച്ചു വിടാൻ കഴിയും.
ഇതോടെ ഗതാഗതക്കുരുക്ക് ഒഴിവാക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

