ചങ്ങനാശേരി ∙ മീഡിയ വില്ലേജും എൽസോളും ചേർന്ന് ഡിസംബർ 31ന് വൈകിട്ട് 5 മുതൽ പാലാത്തറച്ചിറ ബൈപാസ് റോഡിൽ പീടിയേക്കൽ മൈതാനിയിൽ ഒരുക്കുന്ന ‘എൽസോൾ ബോൺ ആനോ – 2026 ന്യൂ ഇയർ’ ആഘോഷം ഒരുക്കങ്ങൾ വിലയിരുത്താൻ ജനപ്രതിനിധികൾ ഒത്തുചേർന്നു. ചങ്ങനാശേരി മുനിസിപ്പാലിറ്റിയിലെയും വാഴപ്പള്ളി, മാടപ്പള്ളി, തൃക്കൊടിത്താനം, പായിപ്പാട്, കുറിച്ചി പഞ്ചായത്തുകളിലെയും ജനപ്രതിനിധികളാണ് പങ്കെടുത്തത്.
സമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
വികാരി ജനറൾ മോൺ. ആന്റണി എത്തയ്ക്കാട് അധ്യക്ഷത വഹിച്ചു.
മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോഫി പുതുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
മുനിസിപ്പൽ ചെയർമാൻ ജോമി തോമസ്, വൈസ് ചെയർമാൻ നെജിയ നൗഷാദ്, വാർഡ് കൗൺസിലർ ചാൾസ് പാലാത്തറ, ജില്ലാ പഞ്ചായത്ത് മെമ്പർ വിനു ജോബ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനുകുമാർ, പഞ്ചായത്ത് പ്രസിഡന്റുമാരായ മോട്ടി മുല്ലശ്ശേരി, സുനി മോൾ ചാക്കോ, വൈസ് പ്രസിഡന്റുമാരായ മിനി വിജയകുമാർ, ബേബിച്ചൻ ഓലിക്കര, എബി വർഗീസ്, എ.പി.വിജയകുമാർ, വിവിധ പഞ്ചായത്തുകളിലെ മെമ്പർമാർ, എൽസോൾ എംഡി ടിൻസു മാത്യു, തോപ്പിൽ ജ്വല്ലറി ഉടമ മാർട്ടിൻ തോപ്പിൽ, അച്ചായൻസ് റസ്റ്ററന്റ് ഉടമ സിൽജി മൂലയിൽ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

