അരുവിത്തുറ∙ കോളേജിൽ വിദ്യാർഥികളുടെ കലാപരവും സാഹിത്യപരവുമായ സർഗ്ഗവാസനകളെ പരിപോഷിപ്പിക്കുന്നതിനായി പോസ്റ്റ് ഗ്രാജുവേറ്റ് ഇംഗ്ലീഷ് വിഭാഗത്തിന്റെ അഭിമുഖ്യത്തിൽ ആരംഭിച്ച ആർട്സ് ഹൗസിന്റെ ഉദ്ഘാടനവും പെഗാസ് പേപ്പേഴ്സ് ജേണലിന്റെ പ്രകാശന കർമ്മവും കേരള സാഹിത്യ അക്കാദമി കനകശ്രീ അവാർഡ് ജേതാവ് അലീന ആകാശ മിഠായി നിർവഹിച്ചു. കോളജ് ബർസാർ റവ.ഫാ ബിജു കുന്നയ്ക്കാട്ട് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളജ് വൈസ് പ്രിൻസിപ്പൽ ഡോ.
ജിലു ആനി ജോൺ, ആർട്സ് ഹൗസ് കോഡിനേറ്റർമാരായ ഡോ. നീനുമോൾ സെബാസ്റ്റ്യൻ, തേജിമോൾ ജോർജ് തുടങ്ങിയവർ സംസാരിച്ചു.
ഉദ്ഘാടനത്തോട് അനുബന്ധിച്ച് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികളും വേദിയിൽ നടന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]