കോട്ടയം ∙ ശ്വാസകോശാർബുദം ബാധിച്ച ഗൃഹനാഥൻ ചികിത്സ സഹായം തേടുന്നു. മള്ളുശേരി കുന്നേപറമ്പിൽ ബാബു ജോസഫ് (63) ആണ് സുമനസുകളുടെ സഹായം തേടുന്നത്.
കഴിഞ്ഞ 7 മാസമായി ബാബു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഓപ്പറേഷനു 25 ലക്ഷത്തോളം രൂപ ചെലവാകുമെന്നാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്.
ചുമട്ടുതൊഴിലാളിയായിരുന്ന ബാബുവിനു 2 വർഷം മുൻപു കടുത്ത പുറംവേദനയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ശ്വാസകോശാർബുദം സ്ഥിരികരിച്ചത്.
കീമോ നടത്തിയാണ് ജീവൻ നിലനിർത്തുന്നത്. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാരുടെ നിർദേശം.
പണം കണ്ടെത്താൻ ഭാര്യ റോസിലി ബുദ്ധിമുട്ടുകയാണ്. സഹായത്തിനായി റോസിലിയുടെ പേരിൽ കോട്ടയം കാനറ ബാങ്കിൽ അക്കൗണ്ട് തുറന്നു.
A/c number:1523131001103
IFSC: CNRB0001523.
ഫോൺ : 8078549141. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]