വൈക്കം ∙ വൈക്കം-പൂത്തോട്ട റോഡിൽ ടോൾ ജംക്ഷനും കൊച്ചങ്ങാടിക്കും ഇടയിൽ 10 വർഷത്തോളമായി അനുഭവപ്പെട്ടിരുന്ന വെള്ളക്കെട്ടിന് താൽക്കാലിക പരിഹാരം കണ്ട് പൊതുമരാമത്ത് വകുപ്പ്.
റോഡ് ക്ലീൻ(ആർസി) ആക്കുന്നതിന്റെ ഭാഗമായി ഇരുവശത്തും ഉയർന്നു കിടന്ന മണ്ണും മറ്റ് തടസ്സങ്ങളും യന്ത്രം ഉപയോഗിച്ച് നീക്കം ചെയ്ത് വെള്ളം ഒഴുകി പോകാൻ വഴി ഒരുക്കിയാണ് പരിഹാരം കണ്ടത്.
നിലവിൽ ശക്തമായ മഴ പെയ്യുമ്പോൾ ഉണ്ടാകുന്ന വെള്ളം കെട്ടി നിൽക്കാതെ ഒഴുകി പോകും. മുൻപ് ചെറിയ മഴ പെയ്താൽ പോലും സമീപത്തെ സ്ഥാപനങ്ങളിലേക്കു കയറാൻ പറ്റാത്ത തരത്തിൽ വെള്ളം കെട്ടിനിൽക്കുമായിരുന്നു.
റോഡിന്റെ സൈഡിൽ നിന്നും ചെറിയ പാലം ഇട്ടാണു സ്ഥാപനത്തിലേക്കു കയറിയിരുന്നത്.
കൊച്ചങ്ങാടി മുതൽ ടോൾ ജംക്ഷൻ വരെ ഓട നിർമിച്ച് പെയ്ത്തു വെള്ളം പഞ്ഞിപ്പാലം ഭാഗത്തേക്ക് ഒഴിക്കിവിട്ട് പ്രശ്നത്തിനു ശാശ്വതമായ പരിഹാരം കാണുമെന്ന് പിഡബ്ല്യുഡി അധികൃതർ അറിയിച്ചു. വെള്ളക്കെട്ട് രൂക്ഷമായ സ്ഥലത്ത് ഹോട്ടൽ അടക്കം രണ്ട് സ്ഥാപനങ്ങൾ പ്രവർത്തിച്ചിരുന്നു.
വാഹനങ്ങൾ പോകുമ്പോൾ വെള്ളം സ്ഥാപനത്തിന്റെ ഉള്ളിലേക്കു തെറിച്ചു വീഴുന്നത് പതിവായിരുന്നു.
2015 മുതലാണു പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായത്. തുടർന്ന് വൈക്കം കുലശേഖരമംഗലം ആഞ്ഞിലിക്കൽ എ.എ.നൗഷാദ്, എംഎൽഎ, മറവൻതുരുത്ത് പഞ്ചായത്ത്, പിഡബ്ല്യുഡി എന്നിവർക്ക് പരാതി നൽകി.
നടപടി ഉണ്ടാകാത്തതിനെത്തുടർന്നു മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ മൂന്ന് തവണ കമ്മിഷൻ സിറ്റിങ് നടത്തി.
ഓട
നിർമിക്കാനായി പിഡബ്ല്യുഡി 42 ലക്ഷം രൂപ അനുവദിച്ചത് അല്ലാതെ നടപടിയായില്ല. 2016ൽ വീണ്ടും നൗഷാദ് മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. കാലങ്ങൾക്ക് ശേഷം 2020ൽ വീണ്ടും ഓട
നിർമിക്കാനായി 38 ലക്ഷം രൂപയുടെ ടെൻഡർ നടപടികൾ പൂർത്തിയായി. വെള്ളക്കെട്ടുള്ള ഭാഗത്തുനിന്ന് തുരുത്തുമ്മ തൂക്കുപാലം വരെ ഓട നിർമിച്ച് വെള്ളം മൂവാറ്റുപുഴ ആറ്റിലേക്ക് ഒഴുക്കാനായിരുന്നു പദ്ധതി.
ഓട നിർമാണവുമായി ബന്ധപ്പെട്ട് സ്ലാബുകൾ വാർത്തെങ്കിലും പഞ്ചായത്ത് റോഡ് കുഴിച്ച് ഓട
നിർമിക്കാൻ നാട്ടുകാരിൽ ചിലർ അനുവദിച്ചില്ല. ഇതോടെ കോൺട്രാക്ടർ പണിയിൽനിന്നു പിന്മാറി.
ഓടനിർമാണം പാതിവഴിയിൽ മുടങ്ങുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]