കോട്ടയം ∙ മലരിക്കൽ ആമ്പൽ വസന്തം ഒക്ടോബർ 5ന് അവസാനിക്കുന്നു. ആമ്പൽ വസന്തം നടക്കുന്ന ജെ ബ്ലോക്ക് ഒൻപതിനായിരം, തിരുവായ്ക്കരി പാടശേഖരങ്ങളിൽ കൃഷിക്കായി വെള്ളം വറ്റിച്ചു തുടങ്ങിയതോടെയാണ് സീസണിലെ ആമ്പൽ കാഴ്ചകൾ അവസാനിക്കുന്നത്.
ജില്ലയിൽ മഴ തുടരുന്ന സാഹചര്യത്തിൽ വെള്ളം വറ്റിക്കാൻ താമസം നേരിട്ടാൽ കുറച്ചു ദിവസങ്ങൾ കൂടി ആമ്പലുകൾ കാണാം. അതിനു ശേഷം മലരിക്കലിലെ പാടങ്ങളിൽ പുഞ്ചക്കൃഷിക്കാലമാകും.
മലരിക്കൽ ആമ്പൽ വസന്തത്തിലെ ഏറ്റവും നീണ്ട
സീസൺ കൂടിയാണ് ഈ വർഷം കടന്നുപോകുന്നത്. മേയ് 15നാണ് ഈ വർഷത്തെ സീസൺ ആരംഭിച്ചത്.
ഒക്ടോബർ 5ന് സീസൺ അവസാനിപ്പിച്ചാൽ 144 ദിവസമാണ് ഈ വർഷത്തെ സീസൺ. സാധാരണ ജൂണിലാണു മലരിക്കൽ സീസൺ ആരംഭിക്കുന്നത്.
കൊയ്ത്ത് നേരത്തേ അവസാനിപ്പിച്ച് വെള്ളം കയറ്റിയതോടെ തിരുവായ്ക്കരി പാടശേഖരത്തിൽ ഇക്കുറി നേരത്തേ ആമ്പലുകൾ പൂത്തു. ഇത്തവണത്തെ മലരിക്കൽ ആമ്പൽ വസന്തം വഴി 5 കോടി രൂപയുടെ വരുമാനം ലഭിച്ചെന്നു മലരിക്കൽ ടൂറിസം സൊസൈറ്റിയുടെ കണക്ക്.
ആമ്പൽ വസന്തം കാണാനായി തയാറാക്കിയ വള്ളങ്ങൾക്കാണ് ഇതിൽ ഭൂരിഭാഗം വരുമാനവും ലഭിച്ചത്.
കൂടാതെ ആമ്പൽപൂ വിൽപന, പാർക്കിങ് സൗകര്യം ഒരുക്കൽ, ശുചിമുറി സൗകര്യം ഒരുക്കൽ, ചെറുകിട കച്ചവടം എന്നിവ വഴിയും വരുമാനം ലഭിച്ചു.
220 വള്ളങ്ങളാണ് സഞ്ചാരികൾക്കായി തയാറാക്കിയത്. എൺപതോളം പേരാണ് പാർക്കിങ് അനുബന്ധ സൗകര്യങ്ങൾ ഒരുക്കിയത്.
നാട്ടുകാർക്ക് നേരിട്ട് തുക കയ്യിൽ ലഭിക്കുന്ന ഉത്തരവാദിത്ത ടൂറിസത്തിന്റെ ഏറ്റവും വിജയിച്ച മാതൃകയാണു മലരിക്കൽ എന്നു ടൂറിസം സൊസൈറ്റി പ്രസിഡന്റ് ഷാജിമോൻ വട്ടപ്പള്ളിൽ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]