
ചങ്ങനാശേരി ∙ നെഹ്റു ട്രോഫിയിൽ മുത്തമിടാൻ അഞ്ചുവിളക്കിന്റെ നാടിനായി ഇറങ്ങുന്ന ചങ്ങനാശേരി ബോട്ട് ക്ലബ്ബിനും (സിബിസി) ചമ്പക്കുളം ചുണ്ടനും വിജയാശംസകൾ നേർന്ന് ചങ്ങനാശേരി. റേഡിയോ മീഡിയ വില്ലേജിൽ നിന്ന് അഞ്ചുവിളക്ക് സ്ക്വയറിലേക്ക് നടന്ന വിളംബര റാലിയാണ് പ്രൗഢഗംഭീരമായത്. റാലിയിൽ സിബിസിയെ നയിക്കുന്നവരും ആരാധകരും അണിനിരന്നു. വ്യാപാരികളുടെയും ഓട്ടോ ഡ്രൈവർമാരുടെയും പൊതുജനങ്ങളുടെയും നേതൃത്വത്തിൽ പ്രധാന പോയിന്റുകളിൽ ആവേശകരമായ സ്വീകരണം നൽകി. തൃക്കൊടിത്താനം എസ്എച്ച്ഒ എം.ജെ.അരുൺ റാലി ഫ്ലാഗ്ഓഫ് ചെയ്തു.
സമാപനസമ്മേളനം ജോബ് മൈക്കിൾ എംഎൽഎ ഉദ്ഘാടനം ചെയ്തു.
സിബിസി രക്ഷാധികാരി ഫാ. സെബാസ്റ്റ്യൻ പുന്നശേരി, സിബിസി ക്യാപ്റ്റൻ സണ്ണി തോമസ് ഇടിമണ്ണിക്കൽ, മീഡിയ വില്ലേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.
ജോഫി പുതുപ്പറമ്പ്, ബർസാർ ഫാ. ലിബിൻ തുണ്ടുകളം, ചങ്ങനാശേരി മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോൺസൺ പ്ലാന്തോട്ടം, വിളംബരറാലി ചീഫ് കോഓർഡിനേറ്റർ ജോബി തൂമ്പുങ്കൽ, ബോട്ട്ജെട്ടി വികസനസമിതി എക്സിക്യൂട്ടീവ് അംഗം കെ.എസ്.ആന്റണി എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]