
സുരക്ഷ: ഒരു രക്ഷയുമില്ലാതെ മെഡിക്കൽ കോളജ്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കോട്ടയം ∙1.3 കോടി രൂപ മുടക്കിയാണ് ജില്ലയിലെ ആദ്യ അടിപ്പാത മെഡിക്കൽ കോളജ് ബൈപാസിൽ ആശുപത്രിക്ക് സമീപം പണിതത്. എന്നാൽ ബസ് സ്റ്റാൻഡിലേക്ക് തുറക്കുന്ന ഭാഗത്ത് മാത്രമുള്ളത് 32 പടികൾ. മണിക്കൂറുകളോളം ക്യൂവിൽനിന്ന് തളർന്നുവരുന്ന രോഗികളും കൂട്ടിരിപ്പുകാരും അടിപ്പാതയിലേക്കു തിരിഞ്ഞുപോലും നോക്കുന്നില്ല. ബസ് ഇറങ്ങി ആശുപത്രിയിലേക്ക് പോകുന്ന രോഗികൾക്കാകട്ടെ ഇത്രയും പടികൾ ഇറങ്ങാനും മടിയാണ്.
അടിപ്പാതയുണ്ടായിട്ടും തിരക്കേറിയ ബൈപാസ് മറികടക്കാനാണ് ആളുകൾക്ക് താൽപര്യം. പല ബസുകളും രാവിലെ അടിപ്പാതയ്ക്ക് സമീപമാണ് യാത്രക്കാരെ ഇറക്കുന്നത്. ഇതുമൂലം ഗതാഗതക്കുരുക്ക് ഇവിടെ രൂക്ഷമാണ്. ഇവിടെയുള്ള ഹോംഗാർഡ് നിർബന്ധിക്കുന്നതിനാൽ അപൂർവം ആളുകൾ അടിപ്പാത ഉപയോഗിക്കുന്നുണ്ട്. എസ്കലേറ്റർ സംവിധാനം സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.