ചങ്ങനാശേരി ∙ ‘ഇത്തവണ വോട്ട് ഒഴിവാക്കാനാവില്ല. വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം പോകുമെന്നാണ് പറയുന്നത്.
പിതാവ് നാസർ അലിയുടെ പേര് വോട്ടർ പട്ടികയിൽ നിന്നൊഴിവാക്കി. ഞങ്ങൾ ഈ രാജ്യത്തിന്റെ മക്കളാണ്.
അതുറപ്പിക്കാൻ വോട്ട് ചെയ്യാൻ പോകും.’ – ഇതു പറയുന്നതിനിടെ ചങ്ങനാശേരി പായിപ്പാട് ലേബർ ക്യാംപിലെ അജിമത്ത് അലി നിശബ്ദനായി.
ഫോണിൽനിന്ന് വോട്ടർ പട്ടികയുടെ കോപ്പിയെടുത്ത് കാണിച്ചു. ‘കണ്ടോ… എന്റെ പേരുണ്ട്.
ഇനി പിതാവിന്റെ പേര് ചേർക്കണം. അടുത്ത ദിവസം തന്നെ ബംഗാളിലേക്ക് പോകും..’ ബംഗാൾ മാൾഡ സ്വദേശി അജിമത്തിനെപ്പോലെ നൂറുകണക്കിന് അതിഥിത്തൊഴിലാളികളാണ് വോട്ടെടുപ്പിനായി നാട്ടിലേക്ക് മടങ്ങുന്നത്.
വോട്ട് ചെയ്തില്ലെങ്കിൽ പൗരത്വം ഇല്ലാതാകുമെന്ന പ്രചാരണം ഇത്തവണ ശക്തമായിരുന്നു.
‘ഭായി’മാർ ബംഗാളിലെയും അസമിലെയും തിരഞ്ഞെടുപ്പുകളിൽ വോട്ട് ചെയ്യാനായി മടങ്ങി. അതോടെ അവരെ ആശ്രയിച്ചുള്ള മേഖലകൾ പ്രതിസന്ധിയിലായി.
പെരുന്നാളിനോടനുബന്ധിച്ച് കഴിഞ്ഞ മാസം പോയവരും ഇനി തിരഞ്ഞെടുപ്പ് കഴിഞ്ഞേ മടങ്ങൂ. അതിഥിത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന പായിപ്പാട് മേഖലയിലെ ലേബർ ക്യാംപുകൾ പലതും അടഞ്ഞുതുടങ്ങി.
പായിപ്പാട് പാറയിൽ ഭാഗത്ത് 100 പേർ താമസിച്ചിരുന്ന ഒരു ക്യാംപിൽ ശേഷിക്കുന്നത് 30 പേർ മാത്രം. ഇവരും അടുത്ത ദിവസം നാട്ടിലേക്ക് മടങ്ങും.
പാചകവാതക പ്രതിസന്ധിയിൽനിന്ന് കരകയറാൻ ശ്രമിക്കുന്ന ഹോട്ടൽ – തട്ടുകട
സംരംഭങ്ങൾക്ക് തൊഴിലാളി ക്ഷാമം കനത്ത തിരിച്ചടിയാണ്. കെട്ടിട
നിർമാണം, പറമ്പിലെ പണികൾ തുടങ്ങിയ മേഖലകളിലും പ്രതിസന്ധിയുണ്ട്. തൊഴിലാളികൾ സാധനങ്ങൾ വാങ്ങാൻ ആശ്രയിച്ചിരുന്ന പച്ചക്കറി– ഇറച്ചിക്കടകളിൽ കച്ചവടം കുറഞ്ഞു.
സ്വകാര്യ ബസ് സർവീസുകൾ, മൊബൈൽ ഷോപ്പുകൾ, ലേബർ ക്യാംപുകൾ തുടങ്ങിയ മേഖലകളെയും തൊഴിലാളി ക്ഷാമം ബാധിച്ചുതുടങ്ങി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

