
‘കംപ്യൂട്ടിങ്ങിലെ വനിതകൾ’ പുസ്തകം പ്രകാശനം ചെയ്തു
അരുവിത്തുറ ∙ അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ കംപ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലെ പെൺകുട്ടികൾ, കോളജിലെ വിമൻസ് സെല്ലുമായി സഹകരിച്ച് രൂപപ്പെടുത്തിയ ‘കംപ്യൂട്ടിങ്ങിലെ വനിതകൾ’ എന്ന പുസ്തകം പുറത്തിറക്കി. ലോകത്തിലെ ആദ്യത്തെ കംപ്യൂട്ടർ പ്രോഗ്രാമറായ അഡാ ലവ്ലേസ് മുതൽ ആദ്യത്തെ കംപൈലർ കണ്ടുപിടിച്ച ഗ്രേസ് ഹോപ്പർ, അമേരിക്കയിൽ കംപ്യൂട്ടർ സയൻസിൽ പിഎച്ച്ഡി നേടിയ ആദ്യ വനിതയായ സിസ്റ്റർ മേരി കെന്നത്ത് കെല്ലർ വരെ, ആധുനിക കംപ്യൂട്ടിങ്ങിന് അടിത്തറയിട്ട
വനിതകളുടെ കഥകളാണ് പുസ്തകം പറയുന്നത്. അധ്യാപിക ഡോ.
അനു തോമസിന്റെ നേതൃത്വത്തിൽ വി.ബി.അശ്വതി, ആർ.അനഘ, സനിറ്റ സിബി എന്നീ ബിസിഎ വിദ്യാർഥികളാണ് പുസ്തകത്തിന്റെ എഡിറ്റർമാരായി പ്രവർത്തിച്ചത്. പുസ്തകത്തിന്റെ ആദ്യ കോപ്പി കോളജ് പ്രിൻസിപ്പൽ പ്രഫ.
ഡോ. സിബി ജോസഫിൽ നിന്ന് പാലാ നഗരസഭ ലൈബ്രറിക്ക് വേണ്ടി ലൈബ്രേറിയൻ പി.സിസിലി ഏറ്റുവാങ്ങി.
ചടങ്ങിൽ വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ, ബിസിഎ വിഭാഗം മേധാവി ഡോ.
ജസ്റ്റിൻ ജോയി, അധ്യാപകരായ ഡോ. അനു തോമസ്, ഡോ.
ജമനി ജോർജ്, ഡോ. സൗമ്യ ജോർജ്, ലിനു ടി.
ജയിംസ്, തേജിമോൾ ജോർജ് എന്നിവർ പങ്കെടുത്തു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]