കോട്ടയം ∙ ജില്ലയിൽ ഏറ്റവും കൂടുതൽ ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് ഭരണം. 38 ഗ്രാമപ്പഞ്ചായത്തുകളിൽ കോൺഗ്രസ് പ്രസിഡന്റുമാർ ഇന്നലെ അധികാരമേറ്റു.
സിപിഎമ്മാണ് രണ്ടാം സ്ഥാനത്ത് 15 പേർ. ഇന്നലെ ജില്ലയിലെ 71 ഗ്രാമപ്പഞ്ചായത്തുകളിൽ 70 എണ്ണത്തിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടന്നത്.
ക്വോറം തികയാത്തതിനാൽ എരുമേലി പഞ്ചായത്തിലെ തിരഞ്ഞെടുപ്പ് മാറ്റി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം, 8 ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം എന്നിവയ്ക്ക് ഒപ്പമാണ് ജില്ലയിലെ 54 ശതമാനം ഗ്രാമപ്പഞ്ചായത്തുകളിലും കോൺഗ്രസ് അധികാരത്തിൽ എത്തിയത്. യുഡിഎഫിന് ആകെ ജില്ലയിൽ 43 ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനമാണ് ലഭിച്ചത്.
ഇതിൽ കേരള കോൺഗ്രസിന് ഒന്നും സ്വതന്ത്രർക്ക് 3ഉം നൽകി. മുന്നണി ധാരണപ്രകാരം ഇതിൽ പല പഞ്ചായത്തുകളിലും അടുത്ത ഘട്ടത്തിൽ പ്രസിഡന്റ് സ്ഥാനം മാറാം.
ജില്ലയിലെ നിയമസഭാ മണ്ഡലങ്ങളിൽ വൈക്കത്ത് ഒഴികെ എല്ലായിടത്തും അധികം പ്രസിഡന്റ് സ്ഥാനവും യുഡിഎഫിനാണ്.
വൈക്കത്ത് 9 പഞ്ചായത്തുകളിൽ ആറിൽ എൽഡിഎഫും 3ൽ യുഡിഎഫും അധികാരത്തിൽ എത്തി. കേരള കോൺഗ്രസ് (എം) ന് ഏറ്റവും കൂടുതൽ പ്രസിഡന്റ് സ്ഥാനമുള്ളത് പാലാ മണ്ഡലത്തിൽ അല്ലെന്നതും കൗതുകമായി.
കേരള കോൺഗ്രസി (എം)ന് കടുത്തുരുത്തി മണ്ഡലത്തിൽ 3 പ്രസിഡന്റുമാരുണ്ട്.
പാലാ മണ്ഡലത്തിൽ 2 പേരും. പുതുപ്പള്ളി മണ്ഡലത്തിലെ 8 പഞ്ചായത്തുകളിൽ ഏഴിലും കോൺഗ്രസ് പ്രസിഡന്റുമാരാണ്.
സിപിഐക്ക് ലഭിച്ച 2 പ്രസിഡന്റ് സ്ഥാനവും വൈക്കം മണ്ഡലത്തിലാണ്. ജില്ലയിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും കോൺഗ്രസിന് പ്രസിഡന്റുമാരുണ്ട്. എന്നാൽ സിപിഎമ്മിന് കടുത്തുരുത്തി മണ്ഡലത്തിൽ പ്രസിഡന്റില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

