വൈദ്യുതി മുടക്കം
നാട്ടകം ∙ ശിവാസ്, കാടൻചിറ, കുന്നംപള്ളി, കുറുപ്പുംപടി, ലീല, ബിഎസ്എൻഎൽ ടെലിഫോൺ എക്സ്ചേഞ്ച് ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. പുതുപ്പള്ളി ∙ പയ്യപ്പാടി, കൈതേപ്പാലം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
റെയിൽവേ ഗേറ്റ് അടയ്ക്കും
കോട്ടയം ∙ ലൈനിൽ പണി നടക്കുന്നതിനാൽ കുറുപ്പന്തറ റെയിൽവേ ഗേറ്റ് ഇന്ന് രാവിലെ 9 മുതൽ നാളെ രാത്രി 8 വരെ അടച്ചിടും.
അപേക്ഷ ക്ഷണിച്ചു
ഏറ്റുമാനൂർ∙ നഗരസഭയുടെ വനിതാ വികസന പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി കമ്യൂണിറ്റി വിമൻ ഫെസിലിറ്റേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
വുമൻ സ്റ്റഡീസ്, ജെൻഡർ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സൈക്കോളജി, സോഷ്യോളജി എന്നീ വിഷയങ്ങളിലൊന്നിൽ ബിരുദമാണ് യോഗ്യത. നിശ്ചിത യോഗ്യതയുള്ളവർ നവംബർ ഒന്നിന് രാവിലെ 11നു നഗരസഭാ ഓഫിസിൽ അസ്സൽ രേഖകൾ സഹിതം അഭിമുഖത്തിനായി എത്തണം.
ഗെസ്റ്റ് അധ്യാപക ഒഴിവ്
മാന്നാനം∙ കെഇ കോളജിൽ മാത്തമാറ്റിക്സ്, സൈക്കോളജി വിഭാഗങ്ങളിൽ ഗെസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. നെറ്റ്, പിഎച്ച്ഡി യോഗ്യതയുള്ളവർക്ക് മുൻഗണന.
ഇവരുടെ അഭാവത്തിൽ 55% മാർക്കുള്ള പിജി ബിരുദധാരികളെയും പരിഗണിക്കും. അർഹരായ ഉദ്യോഗാർഥികൾ നവംബർ 3ന് രാവിലെ 10ന് അസ്സൽ രേഖകൾ സഹിതം കോളജ് ഓഫിസിൽ എത്തണം.
അപേക്ഷകർ കോളജ് വിദ്യാഭ്യാസ വകുപ്പ് കോട്ടയം മേഖലാ ഡപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിലെ ഗെസ്റ്റ് അധ്യാപക പാനലിൽ പേര് റജിസ്റ്റർ ചെയ്തവരാകണം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

