മറ്റക്കര ∙ പന്നഗം തോടിനു കുറുകെയുള്ള വാഴപ്പള്ളി പാലത്തിന് ഉയരം കൂടിയ കൈവരി വേണമെന്നാവശ്യം. വടക്കേടം -മഞ്ഞക്കാവ് – മുണ്ടുവാലേൽകോൺ മേഖലകളെ ബന്ധിപ്പിക്കുന്ന പാലമാണ് ഇത്.
ചപ്പാത്തുരീതിയിലാണു നിർമാണം. ഒരടി പൊക്കത്തിൽ ചെറു തൂണുകൾ കൈവരിയുടെ സ്ഥാനത്തുണ്ട്.
എന്നാൽ ഉയരം ഇല്ലാത്തത് അപകടസാധ്യത കൂട്ടുന്നു. രാത്രിയിസാണ് അപകട
ഭീഷണി ഏറെയുള്ളത്. വടക്കേടം ജംക്ഷനിൽനിന്നു പാലത്തിലേക്കു കയറുന്ന ഭാഗത്തും ഇരുവശങ്ങളിലും ചെരിവുള്ളതും ദുരിതമാണ്.കൃത്യമായ ഉയരത്തിൽ വലുപ്പമുള്ള കൈവരികൾ നിർമിക്കണമെന്നാണു ജനകീയ ആവശ്യം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

