
പാമ്പാടി ∙ കേരകർഷകർക്ക് ഭീഷണിയായി പാമ്പാടിയിലും സമീപപ്രദേശങ്ങളിലും തെങ്ങുകളിൽ മണ്ഡരി രോഗം. ഇതോടെ കേരകർഷകർക്ക് കായ്ഫലങ്ങൾ കുറഞ്ഞു.
ചെല്ലി ശല്യത്തിനു പിന്നാലെ മണ്ഡരി രോഗം കൂടി എത്തിയതോടെ കേര കർഷകർ പ്രതിസന്ധിയിലാണ്. മച്ചിങ്ങയിലാണ് (വെള്ളയ്ക്ക) ആദ്യം മണ്ഡരിയുടെ ആക്രമണം ഉണ്ടാവുക.
തോടിനുള്ളിൽ ഇളംമഞ്ഞ നിറത്തിലുള്ള പാടുകളായി രോഗലക്ഷണം പ്രത്യക്ഷപ്പെടും.
പിന്നീട് ഇത് തവിട്ടുനിറത്തിലായി മച്ചിങ്ങയുടെ ഇളംപ്രായത്തിൽ ഈ കീടം ചാറ് ഊറ്റിക്കുടിക്കുകയും തേങ്ങയുടെ തൊണ്ടു വിണ്ടുകീറി നെടുനീളത്തിൽ കാണപ്പെടുകയും ചെയ്യും. പിന്നാലെ തേങ്ങ കുരുടിച്ച് പൊതിച്ചെടുക്കാൻ കഴിയാത്ത വിധത്തിൽ ആകുന്നു.
മണ്ഡരിയെ നിയന്ത്രിക്കുന്നതിന് അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്നാണ് കേരകർഷകരുടെ പരാതി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]