
സ്കൂളുകൾക്ക് അവധി;
കോട്ടയം ∙ ജില്ലയിൽ ദുരിതാശ്വാസ ക്യാംപ് പ്രവർത്തിക്കുന്ന ചങ്ങനാശേരി ഗവ. മോഡൽ എച്ച്എസ്എസ്, ചങ്ങനാശേരി പൂവം യുപിഎസ് സ്കൂളുകൾക്ക് ഇന്ന് കലക്ടർ അവധി പ്രഖ്യാപിച്ചു.
കൂടിക്കാഴ്ച ഇന്ന്
മാഞ്ഞൂർ ∙ എസ്.എൻ.വി.
ഗവൺമെന്റ് എൽപി സ്കൂളിൽ ഒഴിവുള്ള ഒരു അധ്യാപക ഒഴിവിൽ ദിവസ വേതന അടിസ്ഥാനത്തിൽ നിയമനം നടത്തും. കൂടിക്കാഴ്ചയ്ക്ക് ഇന്ന് 11 ന് എത്തണം.
തെങ്ങിൻ തൈകൾ വിതരണത്തിന്
കൂട്ടിക്കൽ ∙ കൃഷിഭവനിൽ ഡബ്ല്യുസിടി തെങ്ങിൻ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിന് എത്തി. കരം അടച്ച രസീതുമായി എത്തി കർഷകർക്കു തൈകൾ വാങ്ങാം എന്നു കൃഷി ഓഫിസർ അറിയിച്ചു.
വൈദ്യുതി മുടക്കം
തെങ്ങണ ∙ മടുക്കുംമൂട്, ഇടിമണ്ണിക്കൽ, കളരിക്കൽ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.
ചങ്ങനാശേരി ∙ മോർക്കുളങ്ങര ബൈപാസ് ട്രാൻസ്ഫോമർ പരിധിയിൽ ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. ഗാന്ധിനഗർ ∙ ഷേർളി, ഉറുമ്പുംകുഴി, ചാഴികാടൻ ടവർ, ചാഴികാടൻ റോഡ്, കരിയംപാടം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5.30 വരെ വൈദ്യുതി മുടങ്ങും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]