
സ്റ്റാർട്ടപ്പുമായി യുവാക്കൾ; അരുമ നായ്ക്കൾക്ക് അടിപൊളി ഫുഡ്
കോട്ടയം∙ അരുമയായ വളർത്തു നായ്ക്കൾക്ക് ഭക്ഷണം വാങ്ങാനെത്തി കൂട്ടുകാരായി മാറിയ 3 പേർ. മൂവരും ചേർന്ന് ഒരുക്കിയ സംരംഭമോ, നായ്ക്കൾക്ക് ആയൊരു ഹോട്ടൽ, ‘ഗ്യാസ്’.
ഗോവിന്ദ് എസ്.കുമാർ, ഡോ. അഭിജിത് കെ.പ്രകാശ്, സാരംഗ് ശ്രീധർ എന്നിവരുടെ നേതൃത്വത്തിൽ കഞ്ഞിക്കുഴി – തിരുവഞ്ചൂർ റോഡിൽ കൊശമറ്റം ജംക്ഷനു സമീപത്താണ് സ്ഥാപനം.
ഇവരുടെ പേരുകളുടെ ആദ്യാക്ഷരം ചേരുന്നതാണ് ഗ്യാസ്. വളർത്തു നായയ്ക്കു പാക്കറ്റ് ഫുഡ് വാങ്ങി നൽകിയതിനെ ത്തുടർന്നുണ്ടായ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് ഈ സംരംഭത്തിലേക്കെത്തിച്ചത്. ചിക്കൻ നല്ലവണ്ണം വൃത്തിയാക്കി, അരച്ച് പച്ചക്കറികളും പഴങ്ങളും വേവിച്ച ചോറും ചേർത്ത് തയാറാക്കിയ ചിക്കൻ കോംബോയാണ് ഇവിടത്തെ പ്രധാന വിഭവം.
ഇത് അരുമകൾക്ക് ഇഷ്ടമായെന്ന് കണ്ടതോടെ 3 മാസം മുൻപ് വിപുലമാക്കി സ്റ്റാർട്ടപ്പ് തുടങ്ങുകയായിരുന്നു. വെറ്ററിനേറിയൻ ന്യൂട്രീഷനിസ്റ്റിന്റെ നിർദേശ പ്രകാരം തയാറാക്കുന്ന ഭക്ഷണം 300, 1000,1500 ഗ്രാം തൂക്കങ്ങളിൽ ലഭ്യമാണ്. 150 തൊട്ട് 350 രൂപവരെയാണ് വില. ഓൺലൈനായും നേരിട്ടും ഭക്ഷണം വാങ്ങാം.
‘ഇരുന്ന് കഴിക്കാനുള്ള സൗകര്യം’ നിലവിൽ ഇല്ല. 12 മണിക്കൂർ വരെ ഭക്ഷണം കേടാകില്ല.
കോട്ടയം നഗരത്തിന് 15 കിലോമീറ്റർ ചുറ്റളവിൽ ഡെലിവറിയുമുണ്ട്. വൈകിട്ട് മൂന്ന് തുടങ്ങി അഞ്ചര വരെയാണ് വിതരണ സമയം.
30ൽ അധികം പതിവുകാരുണ്ട് ഇപ്പോൾ.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]