
കനത്ത മഴയിൽ കെഎസ്ഇബിക്ക് 30 ലക്ഷം നഷ്ടം
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
കാഞ്ഞിരപ്പള്ളി ∙ കഴിഞ്ഞ 3 ദിവസത്തെ മഴയിലും കാറ്റിലും കെഎസ്ഇബി സബ്ഡിവിഷനിൽ 30 ലക്ഷത്തിലേറെ രൂപയുടെ നാശനഷ്ടം. കാഞ്ഞിരപ്പള്ളി, പാറത്തോട്, മുണ്ടക്കയം, എരുമേലി, കൂട്ടിക്കൽ എന്നീ 5 വൈദ്യുതി സെക്ഷനുകൾ ഉൾപ്പെടുന്ന കാഞ്ഞിരപ്പള്ളി സബ് ഡിവിഷനിൽ 11 കെ.വി. എച്ച്ടി ( ഹൈടെൻഷൻ ) പോസ്റ്റുകൾ 15 എണ്ണം തകർന്നു. 85 എൽടി ( ലോ ടെൻഷൻ ) പോസ്റ്റുകളും തകർന്നു. 300 സ്ഥലങ്ങളിൽ വൈദ്യുതി ലൈൻ കമ്പി പൊട്ടി. 2 ദിവസങ്ങളിലായി 752 പരാതികളാണ് സബ് ഡിവിഷനു കീഴിലെ സെക്ഷൻ ഓഫിസുകളിലായി ലഭിച്ചത്. എരുമേലി സെക്ഷന്റെ കിഴക്കൻ മേഖലയായ ഇരുമ്പൂന്നിക്കര, തുമരംപാറ പ്രദേശങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. 5 എച്ച്ടി പോസ്റ്റുകളും, 30 എൽടി പോസ്റ്റുകളും തകർന്നു. കൂട്ടിക്കൽ സെക്ഷനു കീഴിലെ പറത്താനം മേഖലയിലും വ്യാപക നാശമുണ്ടായി.