കുറവിലങ്ങാട് ∙ ഭക്തിയുടെ കടൽ… വിശ്വാസത്തിന്റെ തീവ്രത… ബാവുസ പ്രാർഥനയിലൂടെ ആർജിച്ച പുണ്യം. പൊള്ളുന്ന ചൂടിലും ഒത്തുചേർന്ന പതിനായിരങ്ങളെ സാക്ഷിയാക്കി മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്തമറിയം ആർച്ച് ഡീക്കൻ തീർഥാടന ദേവാലയത്തിൽ ചരിത്രപ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം. ഇടവകക്കാരുടെ തിരുനാളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്നത്തെ (28) ചടങ്ങുകളോടെ തിരുനാൾ സമാപിക്കും.യോനാ പ്രവാചകന്റെ നിനവേ യാത്രയെ അനുസ്മരിക്കുന്ന കപ്പൽ പ്രദക്ഷിണത്തിൽ, കടൽ പാരമ്പര്യം അവകാശപ്പെടുന്ന കടപ്പൂര് നിവാസികൾ കപ്പൽ വഹിച്ചു.
തിരുസ്വരൂപങ്ങൾ വഹിച്ചത് കാളികാവ് കരക്കാരും മുത്തുക്കുടകൾ വഹിച്ചത് മുട്ടുചിറയിലെ കണിവേലിൽ കുടുംബക്കാരുമാണ്. ഒറ്റക്കല്ലിൽ തീർത്ത കുരിശിനെ വണങ്ങിയ ശേഷമായിരുന്നു പ്രക്ഷുബ്ധമായ കടലിലെന്ന പോലെ കപ്പൽ കുരിശിൻതൊട്ടിയിൽ വിശ്വാസസാഗരത്തിൽ സഞ്ചരിച്ചത്.
സപ്തതി ദിനത്തിൽ മാർ കല്ലറങ്ങാട്ട് കുറവിലങ്ങാട് പള്ളിയിൽ
എഴുപതാം ജന്മദിനത്തിൽ കുറവിലങ്ങാട് പള്ളിയിൽ കുർബാന അർപ്പിച്ച് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്. ആഘോഷങ്ങളില്ലാത്ത പിറന്നാൾ ആത്മീയതയുടെ സമർപ്പണത്തിൽ തിളങ്ങി.മൂന്നുനോമ്പ് തിരുനാളിന്റെ രണ്ടാം ദിനത്തിൽ കുർബാന അർപ്പിക്കുന്നതു പാലാ രൂപതാധ്യക്ഷനാണ്.
മുടക്കമില്ലാത്ത ഈ ആചാരത്തിനൊപ്പം ഇത്തവണ തിരുനാളിനും മാർ കല്ലറങ്ങാട്ടിന്റെ സജീവ സാന്നിധ്യം ദേവാലയത്തിൽ ഉണ്ടായിരുന്നു. മാർത്തോമ്മാ നസ്രാണികളുടെ പാരമ്പര്യമായുള്ള ബാവുസ നമസ്കാരം ഇവിടെ വീണ്ടും ആരംഭിച്ചത് അദ്ദേഹത്തിന്റെ നിർദേശം അനുസരിച്ചായിരുന്നു. ഇന്നലെ ബാവുസയ്ക്കു നേതൃത്വം നൽകിയതും അദ്ദേഹമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

