ചങ്ങനാശേരി ∙ എസി കനാലിലെ മൈക്രോപ്ലാസ്റ്റിക് മാലിന്യം നീക്കാൻ റോബട്ടിക് ഫിഷുമായി അധ്യാപിക. ഗവേഷണത്തിലൂടെ എസി കനാലിൽ മൈക്രോ പ്ലാസ്റ്റിക്കിന്റെ അമിത സാന്നിധ്യം കണ്ടെത്തിയ ചങ്ങനാശേരി സെന്റ് ആൻസ് ഗേൾസ് ഹൈസ്കൂളിലെ ബയോളജി അധ്യാപിക സിസ്റ്റർ ദീപ്തി മരിയയാണ് പ്രതിവിധിയായി ‘യന്ത്രമത്സ്യത്തെ’ അവതരിപ്പിച്ചത്.നേരിട്ടു കാണാൻ കഴിയാത്ത അതിസൂക്ഷ്മ പ്ലാസ്റ്റിക് കണികകളാണ് മൈക്രോ പ്ലാസ്റ്റിക്സ്.
വിദേശരാജ്യങ്ങളിൽ റോബട്ടിക് ഫിഷ് മാതൃക അവതരിപ്പിക്കപ്പെട്ടിട്ടുണ്ടെന്നും സിസ്റ്റർ ദീപ്തി മരിയ പറയുന്നു. സെൻസർ അധിഷ്ഠിതമാണ് പ്രവർത്തനം.
ചങ്ങനാശേരി നഗരത്തിലെ മാലിന്യങ്ങൾ വന്നടിയുന്നത് എസി കനാലിൽ മനയ്ക്കച്ചിറ ഭാഗത്താണെന്ന് ഗവേഷണത്തിൽ കണ്ടെത്തി.
അഴുക്കുചാലുകൾ എസി കനാലിലേക്ക് തുറന്ന് വിട്ടിരിക്കുന്നത് ആവാസവ്യവസ്ഥയെ തന്നെ നശിപ്പിക്കുകയാണ്. കേരള സംസ്ഥാന ശാസ്ത്രമേളയിൽ റിസർച് പ്രോജക്ടിൽ മൂന്നാം സ്ഥാനവും ജില്ലയിൽ ഒന്നാം സ്ഥാനവും ഗവേഷണ റിപ്പോർട്ടിനു ലഭിച്ചു.
എസ്സിഇആർടി തെലങ്കാനയുടെയും ബെംഗളൂരു വിശ്വേശ്വരയ്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയത്തിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ ദക്ഷിണേന്ത്യൻ ശാസ്ത്രമേളയിൽ പ്രത്യേക ജൂറി അവാർഡ് ലഭിച്ചു. എംജി സർവകലാശാലയുടെ കീഴിൽ എൻവയൺമെന്റൽ സയൻസ് ആൻഡ് ലാബിലായിരുന്നു ഗവേഷണം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

