ഉദയ്പുർ (രാജസ്ഥാൻ)∙ ജെൻ സീ കാലഘട്ടത്തിൽ യുവജനങ്ങളുടെ ക്രിയാത്മകമായ ഇടപെടലുകൾക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് ഓർത്തഡോക്സ് ക്രൈസ്തവ യുവജനപ്രസ്ഥാനം (ഒസിവൈഎം) കേന്ദ്ര പ്രസിഡന്റ് ഡോ. ഗീവർഗീസ് മാർ യൂലിയോസ്.
ഒസിവൈഎം ഔട്ട്സൈഡ് കേരള റീജന്റെ നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഡൽഹി, മുംബൈ, ബംഗളൂരു, അഹമ്മദാബാദ്, കൊൽക്കത്ത, ചെന്നൈ, ബ്രഹ്മവാർ ഭദ്രാസനങ്ങളിൽ നിന്നുള്ള പ്രതിനിധികൾക്കായി സംഘടിപ്പിച്ച റീജനൽ ക്യാംപിന്റെ ഭാഗമായാണ് ഒസിവൈഎം സംഘടിപ്പിച്ചത്.
രാജസ്ഥാനിലെ ഉദയ്പുർ അബു റോഡ് ജോതിഷ് ആശ്രമത്തിൽ നടക്കുന്ന ക്യാംപ് 28 ന് സമാപിക്കും. അഹമ്മദാബാദ് ഭദ്രാസന വൈസ് പ്രസിഡന്റ് ഫിലിപ്പോസ് റമ്പാൻ അധ്യക്ഷത വഹിച്ചു.
ഒസിവൈഎം കേന്ദ്ര ജനറൽ സെക്രട്ടറി ഫാ. വിജു ഏലിയാസ്, കേന്ദ്ര ട്രഷറർ രഞ്ചു എം.ജോയ്, ഫാ.
ഗീവർഗീസ് ജോർജ്, ഔട്ട്സൈഡ് കേരള റീജനൽ സെക്രട്ടറി റോബിൻ രാജു, റിജോ വർഗീസ്, ലാലു പി. സ്കറിയ, റോബിൻ രാജു മുംബൈ, യോഹന്നാൻ ജോർജ് എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]