കോട്ടയം ∙ സൈക്ലിങ് ക്ലബ്ബും കാരിത്താസ് ആശുപത്രിയും ചേർന്ന് ലോക ഹൃദയ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കോട്ടയം സൈക്ലത്തോൺ 28ന്. മുന്നോറോളം പേർ റജിസ്റ്റർ ചെയ്തു. മധ്യതിരുവിതാംകൂറിലെ ഏറ്റവും വലിയ സൈക്ലോത്തോണായി ഇതു മാറുമെന്ന് സംഘാടകർ അറിയിച്ചു.തെള്ളകത്ത് കാരിത്താസ് ആശുപത്രി ഗ്രൗണ്ടിൽനിന്നാണ് ആരംഭം. 100 കിലോമീറ്റർ വിഭാഗം റൈഡ് കലക്ടർ ചേതൻ കുമാർ മീണ രാവിലെ 5.30ന് ഫ്ലാഗ് ഓഫ് ചെയ്യും.
40 കിലോമീറ്റർ റൈഡ് രാവിലെ 6.30നു ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും.
40 കിമീ റൈഡിൽ കലക്ടറും പങ്കെടുക്കും, 40 കിമീ റൈഡ് തെള്ളകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് സമാപിക്കും. 100 കിമീ റൈഡ് തെള്ളകം, ഏറ്റുമാനൂർ, കുറുപ്പുന്തറ, കടുത്തുരുത്തി, തലയോലപ്പറമ്പ്, വൈക്കം, കുമരകം, കോട്ടയം, മണർകാട്, കിടങ്ങൂർ, ഏറ്റുമാനൂർ വഴി തിരികെ തെള്ളകത്ത് എത്തും. കോട്ടയം സൈക്ലിങ് പ്രസിഡന്റ് ചെറിയാൻ വർഗീസ്, കാരിത്താസ് ആശുപത്രി ഡയറക്ടർ ഫാ. ഡോ.
ബിനു കുന്നത്ത്, ജോയിൻറ് ഡയറക്ടർ ഫാ.ജിസ്മോൻ മഠത്തിൽ, സൈക്ലിങ് ക്ലബ് സെക്രട്ടറി വി.എ.ഷമീർ, പ്രോഗ്രാം ഡയറക്ടർ ഡോ.മനോജ് കുമാർ എന്നിവരാണ് സംഘാടകർ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]