കോട്ടയം ∙ അതിഥിത്തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ച ചിങ്ങവനം പൊലീസിനു മധ്യപ്രദേശ് ഡിണ്ടോരി ജില്ലയിലെ പാദ്രിടോലാ ഗ്രാമവാസികളുടെ നന്ദിയും സ്നേഹവും. ചിതാഭസ്മം കൈകാര്യം ചെയ്ത സിവിൽ പൊലീസ് ഓഫിസർ യു.ആർ.പ്രിൻസ് ഈ ദിവസങ്ങളിൽ മത്സ്യവും മാംസവും വർജിച്ചു.
സ്റ്റേഷനിൽ ദിവസങ്ങളോളം ചിതാഭസ്മം ആദരവോടെ സൂക്ഷിച്ച് പൊലീസ്.
സംഭവം ഇങ്ങനെ: മധ്യപ്രദേശ് സ്വദേശിയായ അമൻകുമാർ (18) ഇടുക്കിയിൽ ജോലി ചെയ്യാൻ എത്തിയപ്പോൾ രോഗബാധിതനായി. 2024 ഒക്ടോബറിൽ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
കരാറുകാരൻ മൃതദേഹം നാട്ടകത്തെ മോർച്ചറിയിൽ എത്തിച്ച ശേഷം സ്ഥലം വിട്ടതോടെ പൊലീസ് ഇടപെട്ടു. ചിങ്ങവനം പൊലീസ് അമൻകുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു.
ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പൊലീസിനോട് ബന്ധുക്കൾ അഭ്യർഥിച്ചിരുന്നു.
നാട്ടിലേക്ക് ചിതാഭസ്മം അയക്കാൻ ശ്രമിച്ചപ്പോൾ കുറിയർ കമ്പനികളെന്നും അമൻകുമാറിന്റെ വിലാസമുള്ള സ്ഥലത്തില്ല.
ഒടുവിൽ തപാൽ മാർഗം ചിതാഭസ്മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം പൊലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്.
ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കൾ അന്ത്യകർമങ്ങളുടെ ചടങ്ങുകൾ ചിങ്ങവനം പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ്.അനിൽകുമാറിനും സിവിൽ പൊലീസ് ഓഫിസർ സഞ്ജിത്തിനും അയച്ചു നൽകുകയും മരണാനന്തര ചടങ്ങുകൾ പൂർത്തിയായപ്പോൾ നന്ദി അറിയിക്കുകയും ചെയ്തു.
പാദ്രിടോലാ ഗ്രാമവാസികൾ ചിതാഭസ്മം നദിയിലൊഴുക്കുന്ന ചടങ്ങുകളുടെ ദൃശ്യങ്ങളും ചിങ്ങവനം പൊലീസിനു അയച്ചു നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]