കോട്ടയം ∙ ഓളപ്പരപ്പിലെ ജലരാജാവാരെന്ന് ഇന്നറിയാം. കോട്ടയം മത്സര വള്ളംകളിയും ചാംപ്യൻസ് ബോട്ടുലീഗും ഇന്നു 2നു താഴത്തങ്ങാടി ആറ്റിൽ നടക്കും.
കോട്ടയം വെസ്റ്റ് ക്ലബ്ബും ടൂറിസം വകുപ്പും ചേർന്നു നടത്തുന്ന വള്ളംകളി കലക്ടർ ചേതൻകുമാർ മീണ പതാക ഉയർത്തുന്നതോടെ ആരംഭിക്കും. മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്യും. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ അധ്യക്ഷത വഹിക്കും.
മത്സര വള്ളംകളിയുടെ സുവനീർ പ്രകാശനം നടക്കും. 2.15നു ചുണ്ടൻ വള്ളങ്ങളുടെ മാസ് ഡ്രില്ലും 2.45നു ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളും തുടർന്ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സും നടക്കും.
4നു ചെറുവള്ളങ്ങളുടെയും തുടർന്ന് ചുണ്ടൻ വള്ളങ്ങളുടെയും ഫൈനൽ നടക്കും. 5നു കലക്ടർ സമ്മാനദാനം നിർവഹിക്കും.
പവിലിയൻ റെഡി
ആറിന്റെ ഇരു കരകളിലുംനിന്ന് വള്ളംകളി കാണാനുള്ള ക്രമീകരണം കോട്ടയം നഗരസഭ, തിരുവാർപ്പ് പഞ്ചായത്ത് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയാക്കി.
മത്സരങ്ങൾക്ക് കൃത്യത ഉറപ്പാക്കാൻ സ്റ്റിൽ സ്റ്റാർട് സംവിധാനം, 3 ട്രാക്കുകൾ, ഫോട്ടോ ഫിനിഷ് സംവിധാനം എന്നിവ സിബിഎൽ സംഘാടക സമിതി പൂർത്തിയാക്കി. ഫിനിഷിങ് പോയിന്റിലുള്ള മുഖ്യപവിലിയനിൽ 350 പേർക്ക് വള്ളംകളി കാണാം.
പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങൾ
വീയപൂരം (വിബിസി കൈനകരി ക്ലബ്), നടുഭാഗം (പിബിസി പുന്നമട), മേൽപാടം (പിബിസി), നിരണം (നിരണം ബോട്ട് ക്ലബ്), പായിപ്പാടൻ (കെടിബിസി), നടുവിലെ പറമ്പൻ (ഐബിസി), കാരിച്ചാൽ (കെസിബിസി), ചെറുതന (തെക്കേക്കര ബിസി), ചമ്പക്കുളം (ചങ്ങനാശേരി ബിസി).
ചെറുവള്ളങ്ങളുടെ ഹീറ്റ്സ് 3.15ന്
താണിയൻ ദി ഗ്രേറ്റ്, ശരവണൻ, പുന്നത്രപുരയ്ക്കഃഅ, മൂഴി, മൂന്നുതൈയ്ക്കൻ, നെപ്പോളിയൻ, സെന്റ് ജോസഫ്, ദാനിയേൽ, പി.ജി.കരിപ്പുഴ, വേലങ്ങാടൻ, തുരുത്തിത്തറ, ജയ് ഷോട്ട് പുളിക്കത്തറ, ശ്രീ മുത്തപ്പൻ, കുറുപ്പുംപറമ്പൻ, ചിറമേൽ തോട്ടുകടവൻ, കോടിമത.
പാർക്കിങ് നിരോധനം
ഇന്ന് അറവുപുഴ (സ്റ്റാർട്ടിങ് പോയിന്റ്) മുതൽ കുളപ്പുര (ഫിനിഷിങ് പോയിന്റ്) വരെ റോഡരികിൽ വാഹന പാർക്കിങ് നിരോധിക്കും
പാർക്കിങ് ഇവിടെ
ടൗണിൽനിന്നുള്ള വാഹനങ്ങൾ ഉപ്പൂട്ടിക്കവലയിൽനിന്ന് വലത്തോട്ടു തിരിഞ്ഞ് വല്യങ്ങാടി വഴി കുളപ്പുര വരെയുള്ള റോഡിന്റെ ഒരു ഭാഗത്തും ഉപ്പൂട്ടിക്കവല മുതൽ ആലുംമൂട് വരെ റോഡിന്റെ ഒരു ഭാഗത്തുമായി പാർക്ക് ചെയ്യണം. കുമരകം ഭാഗത്തുള്ള വാഹനങ്ങൾ ഇല്ലിക്കൽ മുതൽ അറവുപുഴ വരെ റോഡിന്റെ ഒരു ഭാഗത്ത് പാർക്ക് ചെയ്യണം.
നഗരത്തിലെ ഗതാഗതക്രമീകരണം
കോട്ടയം ടൗണിൽനിന്നു കുമരകം ഭാഗത്തേക്കുള്ള വാഹനങ്ങൾ ബേക്കർ ജംക്ഷനിൽ എത്തി ചാലുകുന്ന്, അറുത്തൂട്ടി, കുരിശുപള്ളി ജംക്ഷൻ, തിരുവാതുക്കൽ, ഇല്ലിക്കൽ വഴി പോകണം.
കുമരകം ഭാഗത്തുനിന്നു കോട്ടയം ടൗണിലേക്ക് വരുന്ന വലിയ വാഹനങ്ങൾ ഇല്ലിക്കൽ, തിരുവാതുക്കൽ, തെക്കുംഗോപുരം, ബോട്ടുജെട്ടി, പാലാമ്പടം, പുളിമൂട് ജംക്ഷൻ വഴി പോകണം.
കുമരകം ഭാഗത്തുനിന്നു ചങ്ങനാശേരി ഭാഗത്തേക്കുള്ള വാഹനങ്ങൾ ഇല്ലിക്കൽ ജംക്ഷനിൽനിന്നു തിരുവാതുക്കൽ എത്തി പതിനാറിൽചിറ, സിമന്റ് കവല വഴി പോകണം. ചങ്ങനാശേരി ഭാഗത്തുനിന്നു കുമരകം ഭാഗത്തേക്കു പോകേണ്ട
വാഹനങ്ങൾ സിമന്റ് കവലയിൽനിന്നു തിരിഞ്ഞ് പതിനാറിൽചിറ, തിരുവാതുക്കൽ, ഇല്ലിക്കൽ ജംക്ഷൻ വഴി പോകണം. കുമ്മനം, കല്ലുമട
ഭാഗത്തുനിന്നു കുമ്മനം പാലം ഇറങ്ങിവരുന്ന വാഹനങ്ങൾ കോട്ടയം ഭാഗത്തേക്കു പോകണം.
ലഹരിവിരുദ്ധസന്ദേശവുമായി അവർ വരുന്നു
കോട്ടയം ∙ താഴത്തങ്ങാടി വള്ളംകളിയിൽ ലഹരിവിരുദ്ധ ബോധവൽക്കരണവുമായി ഓർത്തഡോക്സ് സഭയുടെ ഡ്രക്സിറ്റ് വള്ളവും. ഇന്നു നടക്കുന്ന ജലോത്സവത്തിലാണ് വഞ്ചി എത്തുന്നത്. ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെയാണ് ഉദ്യമം.
ലഹരി വിരുദ്ധ സന്ദേശമുയർത്തി ബസേലിയസ് കോളജ് എൻഎസ്എസ് വൊളന്റിയർമാർ, സഭയുടെ വിപാസന വൈകാരിക കേന്ദ്രം പ്രവർത്തകർ, താഴത്തങ്ങാടി മാർ ബേസിൽ യുവജനപ്രസ്ഥാനം എന്നിവരുടെ നേതൃത്വത്തിൽ ഫ്ലാഷ്മോബ് ഉൾപ്പെടെ അവതരിപ്പിക്കും. ഓർത്തഡോക്സ് സഭയുടെ മാനവശാക്തീകരണ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിപാടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]