വൈക്കം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ കെട്ടിടം ഇടിഞ്ഞ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകൻ നവനീതിനു ദേവസ്വം ബോർഡിൽ അസിസ്റ്റന്റ് എൻജിനീയറായി ജോലി ലഭിക്കുന്നതു സംബന്ധിച്ച ഉത്തരവ് ഒക്ടോബർ 3ന് നൽകുമെന്ന് മന്ത്രി വി.എൻ.വാസവൻ. നവീകരിച്ച വീടിന്റെ താക്കോൽദാന സമർപ്പണച്ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.
ബിന്ദുവിന്റെ മകൾ നവമിയുടെ ചികിത്സ, കുടുംബത്തിന് ധനസഹായം, വീടു നവീകരണം, ബിന്ദുവിന്റെ മകനു ജോലി എന്നീ കാര്യങ്ങളാണ് സർക്കാർ പറഞ്ഞിരുന്നതെന്നും ഇതു പാലിച്ചെന്നും മന്ത്രി വാസവൻ പറഞ്ഞു. മന്ത്രി ആർ.ബിന്ദു താക്കോൽ സമർപ്പിച്ചു. സി.കെ.ആശ എംഎൽഎ മുഖ്യാതിഥിയായി.
നാഷനൽ സർവീസ് സ്കീം സംസ്ഥാന ഓഫിസർ ഡോ.
ഡി.ദേവിപ്രിയ, എസ്പിസിഎസ് പ്രസിഡന്റ് പി.കെ.ഹരികുമാർ, തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷിജി വിൻസന്റ്, പഞ്ചായത്തംഗം ഡൊമിനിക് ചെറിയാൻ, പ്രോഗ്രാം കോഓർഡിനേറ്റർമാരായ ഡോ.ശിവദാസ്, ഡോ.എ.ഷാജി, ഡോ. വിൽസൺ സി.തോമസ്, ഭവന നവീകരണ കമ്മിറ്റി കോഓർഡിനേറ്റർ ഡോ.സി.എം.കുസുമൻ എന്നിവർ പ്രസംഗിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]