
ഗതാഗത നിയന്ത്രണം
കോട്ടയം ∙ സെൻട്രൽ ജംക്ഷൻ മുതൽ ശീമാട്ടി റൗണ്ടാന വരെയുള്ള ഭാഗത്ത് ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 10 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും. വാഹനങ്ങൾ ടെംപിൾ റോഡുവഴി തിരുനക്കര ക്ഷേത്രത്തിനു മുന്നിൽനിന്നു പോസ്റ്റ് ഓഫിസിനു പിൻവശത്തുള്ള വഴിയിലൂടെ ശീമാട്ടി റൗണ്ടാന ഭാഗത്ത് എത്തി യാത്ര തുടരാമെന്ന് പൊതുമരാമത്ത് അസി.
എൻജിനീയർ അറിയിച്ചു. കോട്ടയം ∙ ലോഗോസ് ജംക്ഷൻ മുതൽ പൊലീസ് പരേഡ് ഗ്രൗണ്ട് വരെയും ഗുഡ് ഷെപ്പേഡ് ജംക്ഷൻ മുതൽ ലോഗോസ് ജംക്ഷൻ വരെയും ടാറിങ് ജോലികൾ നടക്കുന്നതിനാൽ ഇന്ന് രാത്രി 9 മുതൽ ഗതാഗതം ഭാഗികമായി തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി.
എൻജിനീയർ അറിയിച്ചു. കോട്ടയം ∙ പഴയ സെമിനാരി റോഡിൽ ടാറിങ് ജോലികൾ 30ന് രാവിലെ 8 മുതൽ നടക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് അസി.
എൻജിനീയർ അറിയിച്ചു. കോട്ടയം ∙ ദിവാൻകവല മുതൽ കടുവാക്കുളം വരെയുള്ള റോഡിൽ ടാറിങ് ജോലികൾ നടക്കുന്നതിനാൽ 29ന് രാവിലെ 7 മുതൽ ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെടും.
മണിപ്പുഴ ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ദിവാൻ കവലയിൽ എത്തി മൂലേടം ഷാപ്പുംപടി റോഡുവഴിയും നാൽക്കവല ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ കടുവാക്കുളത്തുനിന്ന് പാക്കിൽ ഭാഗത്തേക്കും പോകണമെന്ന് പൊതുമരാമത്ത് അസി. എൻജിനീയർ അറിയിച്ചു.
ഇന്ന്
∙ സംസ്ഥാനത്ത് ചിലയിടങ്ങളിൽ മഴ.
∙ ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെലോ അലർട്ട്.
റബർ: ധനസഹായത്തിന് അപേക്ഷിക്കാം
കോട്ടയം ∙ റബർ തോട്ടങ്ങളിൽ ഇല രോഗങ്ങൾക്ക് പ്രതിരോധ നടപടിയായി മരുന്നു തളിച്ചതിനുള്ള ധനസഹായത്തിന് റബറുൽപാദക സംഘങ്ങൾക്ക് അപേക്ഷിക്കാം.
റബർ ബോർഡ് വെബ്സൈറ്റിലുള്ള സർവീസ് പ്ലസ് പോർട്ടൽ വഴി സെപ്റ്റംബർ 20 വരെ ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. ഹെക്ടർ ഒന്നിന് പരമാവധി 4000 രൂപയാണ് ധനസഹായം.
കൂടുതൽ വിവരങ്ങൾക്ക്: www.rubberboard.gov.in. കോൾ സെന്റർ: 04812576622.
സൗജന്യ യോഗ പരിശീലന ക്ലാസ്
കറുകച്ചാൽ ∙ പഞ്ചായത്തിന്റെയും മാമുണ്ട
ഗവ.ആയുർവേദ ഡിസ്പെൻസറിയുടെയും നേതൃത്വത്തിൽ വനിതകൾക്കായി സൗജന്യ യോഗ പരിശീലന ക്ലാസ് ആരംഭിച്ചു. പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ എല്ലാ ദിവസവും രാവിലെ 10 മുതൽ 11 വരെയാണ് ക്ലാസ്.
ഫോൺ: 9526867092.
അപേക്ഷ ക്ഷണിച്ചു
കോട്ടയം ∙ തിരുവാർപ്പ് ഗവ. ഐടിഐയിൽ ഇലക്ട്രിഷ്യൻ, പ്ലമർ ട്രേഡുകളിൽ എസ്സി, എസ്ടി വിഭാഗം ഒഴിവുകളിലേക്കുള്ള അഡ്മിഷന് അപേക്ഷ ക്ഷണിച്ചു.
29ന് മുൻപായി ഐടിഐയിൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരാകണമെന്ന് അധികൃതർ അറിയിച്ചു. ഫോൺ: 04812380404, 9995697989
വൈദ്യുതിമുടക്കം
രാമപുരം ∙ ചേറ്റുകുളം, പൂവക്കുളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 8.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ഈരാറ്റുപേട്ട ∙ കെഎസ്ആർടിസി, ജവാൻ റോഡ് ഭാഗങ്ങളിൽ ഇന്ന് 9 മുതൽ 2 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും.
പാലാ ∙ കണ്ണാടിയുറുമ്പ്, വട്ടമല ക്രഷർ, മുരിക്കുംപുഴ, കത്തീഡ്രൽ, കുട്ടിയാനി, കരിപത്തിക്കണ്ടം, ഗവ. ആശുപത്രി, വെള്ളാപ്പാട്, അന്ത്യാളം ട്രാൻസ്ഫോമറുകളുടെ പരിധിയിൽ ഇന്ന് 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
ജോബ് ഫെയർ 30ന്
മണർകാട് ∙ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കോട്ടയം ആൻഡ് എംപ്ലോയബിലിറ്റി സെന്റർ കോട്ടയവും മണർകാട് സെന്റ് മേരീസ് കോളജുമായി സഹകരിച്ച് ജോബ് ഫെയർ ‘നിയുക്തി2025’ 30ന് രാവിലെ 9.30 മുതൽ കോളജ് അങ്കണത്തിൽ നടക്കും.
പഞ്ചായത്ത് പ്രസിഡന്റ് കെ.സി.ബിജുവിന്റെ അധ്യക്ഷതയിൽ ചാണ്ടി ഉമ്മൻ എംഎൽഎ ഉദ്ഘാടനം ചെയ്യും.റജിസ്ട്രേഷൻ സൗജന്യം. ഫോൺ: 04812563451
ജലവിതരണം തടസ്സപ്പെടും
കോട്ടയം ∙ ജല അതോറിറ്റി പേരൂർ പമ്പ് ഹൗസിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ നഗരത്തിലേക്കുള്ള ജലവിതരണം ഇന്ന് മുതൽ 29 വരെ ഭാഗികമായി തടസ്സപ്പെടും.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]